Home / News Detail
ട്രംപിന്റെ ഭീഷണി; ചർച്ച ഉപേക്ഷിച്ച് ഇറാൻ പ്രതിനിധികൾ

ടെഹ് റാൻ സ്വിറ്റ് സർലൻഡിൽ നടന്ന അമേരിക്ക ഇറാൻ ചർച്ചകൾക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിപരമായ പരാമർശങ്ങളെ തുടർന്ന് ഇറാൻ പ്രതിനിധി സംഘം ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോയതായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഘാലിബാഫ് സ്ഥിരീകരിച്ചു സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഇറാനിയൻ മാധ്യമങ്ങൾ നേരത്തെ പുറത്തുവിട്ടിരുന്നുവെങ്കിലും ആദ്യമായാണ് ചർച്ചയിൽ പങ്കെടുത്ത ഉന്നത പ്രതിനിധി നേരിട്ട് ഇക്കാര്യം സ്ഥിരീകരിക്കുന്നത് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ പ്രതിനിധി സംഘവുമായി ഇറാൻ പ്രതിനിധികൾ നേരിട്ടുള്ള ചർച്ച നടത്തിയിരുന്നുവെന്ന് ഘാലിബാഫ് വ്യക്തമാക്കി ഏകദേശം 80 മിനിറ്റോളം ചർച്ചകൾ പുരോഗമിച്ച ശേഷമാണ് ട്രംപിന്റെ ഭീഷണിപരമായ പ്രസ്താവനകൾ പുറത്തുവന്നതെന്ന് അദ്ദേഹം പറഞ്ഞു ഞങ്ങൾ ചർച്ചയ്ക്കായാണ് അവിടെ എത്തിയത് ഒപ്പുവച്ച കരാറിലെ ആദ്യ വ്യവസ്ഥ തന്നെ ഭീഷണികളോ നിർബന്ധിത നടപടികളോ പാടില്ല എന്നതാണ് എന്നാൽ അമേരിക്കൻ പ്രസിഡന്റ് ഭീഷണി മുഴക്കിയ സാഹചര്യത്തിൽ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ചർച്ച തുടരാനാകില്ലെന്ന് വ്യക്തമാക്കിയ ശേഷം ഞങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു ഘാലിബാഫ് മാധ്യമങ്ങളോട് പറഞ്ഞു ചർച്ചയുടെ ആദ്യ 80 മിനിറ്റിൽ കൈവരിച്ച പുരോഗതിയുടെ അടിസ്ഥാനത്തിലായിരുന്നു പാകിസ്താനും ഖത്തറും ചേർന്ന് പിന്നീട് സംയുക്ത പ്രസ്താവന പുറത്തിറക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു തുടർന്ന് അമേരിക്കൻ പക്ഷം ഇടനിലക്കാരുടെ സഹായത്തോടെ വീണ്ടും കൂടിക്കാഴ്ച ആവശ്യപ്പെട്ടെങ്കിലും ഇറാൻ അത് നിരസിച്ചതായും അദ്ദേഹം വെളിപ്പെടുത്തി ഖത്തറും പാകിസ്താനും ഇടനിലക്കാരായി സമീപിച്ചെങ്കിലും അമേരിക്കൻ പ്രതിനിധികളുമായി നേരിട്ടുള്ള ചർച്ചകൾ തുടരാൻ തയ്യാറായിരുന്നില്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട് കരാറിലെ വ്യവസ്ഥകൾക്ക് പുറത്തുള്ള പ്രസ്താവനകളും സമ്മർദ്ദ തന്ത്രങ്ങളും ചർച്ചകളെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസ്ഷ് കിയാനും പ്രതികരിച്ചു ഇതിനിടെ സ്വിറ്റ് സർലൻഡ് ചർച്ചകൾക്ക് പിന്നാലെ ഘാലിബാഫും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ഒമാനിലെത്തി ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ ബുസൈദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങളും ഹോർമുസ് കടലിടുക്കിലെ കപ്പൽഗതാഗത സുരക്ഷയും ചർച്ച ചെയ്തതായി അധികൃതർ അറിയിച്ചു ഹോർമുസ് കടലിടുക്ക് ഇറാന്റെ നിയന്ത്രണ മേഖലയിലായിരുന്നാലും അന്താരാഷ്ട്ര നിയമങ്ങൾ പൂർണമായി പാലിച്ചായിരിക്കും നടപടികളെന്ന് ഘാലിബാഫ് വ്യക്തമാക്കി നിലവിൽ കടലിടുക്കിലൂടെ കപ്പൽഗതാഗതം സാധാരണ നിലയിൽ തുടരുന്നുണ്ടെങ്കിലും യുദ്ധത്തിന് മുമ്പുണ്ടായിരുന്ന ഗതാഗതനിരക്കിലേക്ക് ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്നാണ് അന്താരാഷ്ട്ര റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അതേസമയം ഇരുരാജ്യങ്ങളും തമ്മിലുള്ള ഇടക്കാല ധാരണയുടെ ഭാഗമായി ഇറാനിയൻ എണ്ണ കയറ്റുമതിക്കെതിരായ ചില ഉപരോധങ്ങൾ അമേരിക്ക ഇളവ് ചെയ്തതായും റിപ്പോർട്ടുകളുണ്ട് ഇതോടെ സംഘർഷാവസ്ഥ തുടരുന്നതിനിടയിലും നയതന്ത്ര ചർച്ചകൾക്ക് സാധ്യതകൾ പൂർണമായും അടഞ്ഞിട്ടില്ലെന്ന വിലയിരുത്തലാണ് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകർ നടത്തുന്നത് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • പത്മ പുരസ്‌കാര തിളക്കത്തിൽ മലയാളികൾ; അഭിമാനനേട്ടത്തിൽ നമ്മുടെ കോട്ടയവും.

    കോട്ടയം റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി മലയാളികൾ സുപ്രീംകോടതി മുൻ ജസ്റ്റിസ് കെ ടി തോമസ് ജൻമഭൂമി പത്രത്തിന്റെ സഹസ്ഥാപകനും മുഖ്യപത്രാധിപരുമായിരുന്ന പി നാരായണൻ എന്നിവർ പത്മവിഭൂഷൻ ബഹുമതിയും നടൻ മമ്മൂട്ടിയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൻ ബഹുമതിയും ഏ... Read More →

  • കോതമംഗലത്ത് എം ഡി എം എയുമായി യുവാവും യുവതിയും എക്സൈസ്പിടിയിൽ

    കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →

  • കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി

    കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →

  • മുംബൈയിൽ പിറന്നാളാഘോഷത്തിനിടെ അമിത വേഗതയിലെത്തിയ കാർ നിയന്ത്രണംവിട്ടു ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശിനിയായ യുവതിക്കും സുഹൃത്തിനും ദാരുണാന്ത്യം, ആഡംബര കാർ പാഞ്ഞത് മണിക്കൂറിൽ 251 കിലോമീറ്റർ വേഗതയിൽ.

    കോട്ടയം മുംബൈയിൽ പിറന്നാളാഘോഷത്തിനിടെ അമിത വേഗതയിലെത്തിയ കാർ നിയന്ത്രണംവിട്ടു ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശിനിയായ യുവതിക്കും സുഹൃത്തിനും ദാരുണാന്ത്യം കോട്ടയം സ്വദേശിയും ബാന്ദ്ര വെസ്റ്റ് പാലി ഹിൽ റോഡ് 21 ആബാർ അപ്പാർട്മെന്റ്സിൽ ബാബു ജേക്കബിന്റെയും ഗേളിയുടെയും മകൾ റബേക്ക ജേക്കബ് 24 സുഹൃത്ത് യോഗേഷ് കിഷൻ 24 എന്നിവ... Read More →

  • പി സി ജോർജിനെ വിമർശിച്ച വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

    പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →

  • ട്രംപിന്റെ ഭീഷണി; ചർച്ച ഉപേക്ഷിച്ച് ഇറാൻ പ്രതിനിധികൾ

    ടെഹ് റാൻ സ്വിറ്റ് സർലൻഡിൽ നടന്ന അമേരിക്ക ഇറാൻ ചർച്ചകൾക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിപരമായ പരാമർശങ്ങളെ തുടർന്ന് ഇറാൻ പ്രതിനിധി സംഘം ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോയതായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഘാലിബാഫ് സ്ഥിരീകരിച്ചു സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഇറാനിയൻ മാധ്യമങ്ങൾ നേരത്തെ പുറത്തുവിട്ടിരുന... Read More →

  • ഹോട്ടലുകളിൽ ഈച്ച ഭരണം!

    മഴക്കാലത്ത് ഹോട്ടലുകളിലും ഭക്ഷ്യസ്ഥാപനങ്ങളിലും ശുചിത്വക്കുറവും ഭക്ഷ്യസുരക്ഷാ ലംഘനങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തി നാദാപുരം സർക്കിൾ പരിധിയിലെ കല്ലാച്ചിയിൽ നടത്തിയ പരിശോധനയ്ക്ക് നേതൃത്വം നൽകിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥ ഡോ അനുശ്രീ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പാ... Read More →

  • എൻ ഡി എ ശക്തി പ്രകടനവും പൊതുസമ്മേളനവും ഇന്ന് (20/03/2025) പാലായിൽ

    പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →

  • മാർ സ്ലീവാ മെഡിസിറ്റിയിൽ സൗജന്യ ഫൈബ്രോസ്കാൻ ക്യാമ്പ് 26 ന്.

    പാലാ കരൾ രോഗങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിനുമായി മാർ സ്ലീവാ മെഡിസിറ്റിയിൽ സൗജന്യ ഫൈബ്രോസ്കാൻ പരിശോധനാ ക്യാമ്പ് ജൂൺ 26ന് നടത്തും 26 നു രാവിലെ 10 മണി മുതൽ 4 മണി വരെയാണ് സൗജന്യ ഫൈബ്രോസ്കാൻ പരിശോധനാ ക്യാമ്പ് നടക്കുന്നത് കരളിലെ കൊഴുപ്പ് അടിഞ്ഞുകൂടൽ കരൾ വീക്കം സിറോസിസ് തുടങ്ങിയ രോഗാവസ്ഥകൾ കണ്ടെത്താനുള്ള ... Read More →

  • ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു

    പാലാ ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു മറ്റു ഭാരവാഹികൾ അഡ്വ അർച്ചന സത്യൻ പീടികകുന്നേൽ വൈസ് പ്രസിഡൻ്റ് അഡ്വ പ്രഹർഷ് കൃഷ്ണ ഗ്രീൻ ഗാർഡൻസ് സെക്രട്ടറി അഡ്വ അലക്സാണ്ടർ സിറിയക് വെട്ടത്താനിക്കൽ ട്രഷറർ Read More →

  • പാക്കിസ്ഥാൻ ബന്ധം; യുവതി പിടിയിൽ

    ജയ്പുർ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ സ്ലീപ്പർ സെല്ലുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് യുവതിയെ രാജസ്ഥാൻ ഭീകരവിരുദ്ധ സേന എടിഎസ് അറസ്റ്റ് ചെയ്തു ഗംഗാപുർ സ്വദേശിനിയും നിലവിൽ ജയ്പുരിൽ താമസിച്ചുവരികയുമായിരുന്ന ബബിത ധാക്കഡിനെയാണ് രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പിടികൂടിയത് സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം വിവിധ തല... Read More →

  • സൗത്ത് ഏഷ്യൻ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ സ്വർണ്ണ കിരീടം സ്വന്തമാക്കി, കോട്ടയത്തിനഭിമാനമായി കുമരകം ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ അദിത് കെ ഗിരി.

    കുമരകം സൗത്ത് ഏഷ്യൻ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ സ്വർണ്ണ കിരീടം സ്വന്തമാക്കി അഭിമാനകരമായ വിജയം കരസ്ഥമാക്കിയ ഇന്ത്യൻ ടീമിൽ കോട്ടയത്തിനഭിമാനമായി കുമരകം ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ അദിത് കെ ഗിരി അദിത് ഉൾപ്പെട്ട സംഘമാണ് രാജ്യത്തിനും കോട്ടയത്തിനും അഭിമാനമായി മാറിയിരിക്കുന... Read More →

  • യു.ഡി.എഫ്. കൺവൻഷൻ 21 ന്

    പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →

  • പാലായുടെ എല്ലാ രംഗങ്ങളിലും സമഗ്ര വികസനം കൊണ്ടുവരും: ഷോൺ ജോർജ്

    പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →

  • എഫ്.സി.ആർ.എ അക്കൗണ്ട് ഉടമകളുടെ സമൂ​ഹമാധ്യമ അക്കൗണ്ടുകളുടെയും, പബ്ലിക്കേഷനുകളുടെയും വിവരങ്ങൾ ആവശ്യപ്പെടുന്നത് സംശയാസ്പദവും മൗലിക അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റവുമാണ്: ഓർത്തഡോക്സ് സഭ.

    കോട്ടയം എഫ് സി ആർ എയിൽ ഒന്നും മറച്ചുവെക്കാനില്ലെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സഭയുടെ പ്രവർത്തനങ്ങൾ സുതാര്യമാണ് രാജ്യത്തിന്റെ നിയമത്തിന് വിധേയമായിട്ടാണ് പ്രവർത്തിക്കുന്നത് അതേസമയം ചട്ടങ്ങൾ പരിഷ്ക്കരിക്കും മുൻപ് ബന്ധപ്പെട്ടവരുമായി കൂടിയാലോചനകൾ നടത്താമായിരുന്നു എന്നും ഓർത്തഡോക്സ് സഭ മാധ്യമ വിഭാഗം പ്രസിഡന്റ് ഡോ യൂഹാനോ... Read More →

  • ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

    ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →

  • ജൂൺ മാസത്തെ ക്ഷേമപെൻഷൻ വിതരണം ഇന്നു മുതൽ ആരംഭിക്കും.

    തിരുവനന്തപുരം ജൂൺ മാസത്തെ ക്ഷേമപെൻഷൻ വിതരണം ഇന്നു മുതൽ ആരംഭിക്കും 51 70 ലക്ഷം പെൻഷൻ ഗുണഭോക്താക്കൾക്കായി വിതരണംചെയ്യാൻ 952 കോടി രൂപ അനുവദിച്ചതായി ധനവകുപ്പ് അറിയിച്ചു വാർധക്യ പെൻഷൻ ഭിന്നശേഷി പെൻഷൻ വിധവാപെൻഷൻ എന്നിവയിൽ ഉൾപ്പെട്ട 8 46 ലക്ഷംപേർക്കായി 24 76 കോടി രൂപ അനുവദിച്ചു ക്ഷേമനിധി ബോർഡുകളിലെ 65 952 പേർക്ക് പെൻഷൻ നൽകാൻ 128 കോടി രൂപയും അനുവദിച്... Read More →

  • ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായിഉള്‍ക്കൊള്ളുതിന് കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു. പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്കുമെന്ന് ദലിത് സമുദായ മുന്നണി

    കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →

  • വന്‍വിലക്കുറവും ഓഫറും; ഓക്സിജനില്‍ മിന്നല്‍ പവര്‍ സെയില്‍ 26 മുതല്‍ 30 വരെ, അഞ്ച് ദിവസം അടിപൊളി ഓഫറുകള്‍.

    കോട്ടയം ഓക്സിജന് ദി ഡിജിറ്റല് എ്ക്സ്പേര് ട്ടില് ജൂണ് 26 മുതല് 30 വരെ മിന്നല് പവര് സെയില് നടക്കും അഞ്ച് ദിവസം നടക്കുന്ന മിന്നല് പവര് സെയിലില് മൊബൈല് ഫോണ് വാഷിംഗ് മെഷീന് ടിവി റെഫ്രജിറേറ്റര് ലാപ്ടോപ്പ് തുടങ്ങിയ ഡിജിറ്റല് ഉപകരണങ്ങളും ഹോം ആന് ഡ് കിച്ചണ് അപ്ലൈയന് സുകളും വന് വിലക്കുറവിലും ഓഫറുകളിലും സ്വന്തമാക്കാം ഐഫോണ് 15 55999 രൂപയ്ക്ക് സ്വന... Read More →

  • പുകയില-ലഹരി രഹിത വിദ്യാഭ്യാസ ജില്ല ആകാനൊരുങ്ങി പാലാ.

    കോട്ടയം ആരോഗ്യ വിദ്യാഭ്യാസ വകുപ്പുകളുടെ നേതൃത്വത്തില് പാലാ വിദ്യാഭ്യാസ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളും പുകയില ലഹരി രഹിതമായി പ്രഖ്യാപിക്കാന് പ്രഥമാധ്യാപകരുടെ യോഗം തീരുമാനിച്ചു ആരോഗ്യവകുപ്പ് തയാറാക്കിയ ഒന് പതു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില് ജൂലൈ 31ന് മുന് പ് പ്രഖ്യാപിക്കും പുകയില നിയന്ത്രണ നിയമം അനുശാസിക്കുന്ന ബോര് ഡുകള് സ്ഥാപ... Read More →

  • പാലാ സെന്റ് ജോസഫ്‌സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃക ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

    പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.