Home / News Detail
സംരംഭക സാധ്യതകൾ പ്രയോജനപ്പെടുത്തണം,പാരസ്പര്യ സൗഹൃദമാണ് നാടിന് ആവശ്യം: ഫാ. ജോസഫ് വാട്ട പ്പിള്ളിൽ

മയക്കുമരുന്നുകളുടെ ഉപയോഗം വ്യാപകമാകുന്ന വർത്തമാനകാലത്ത് പുതുതലമുറയെ സംരക്ഷിക്കുവാൻ പരസ്പര സൗഹൃദത്തിൻ്റെ സ് നേഹ ലഹരി സമൂഹത്തിൽ വളർത്തിക്കൊണ്ടുവരാൻ സ്വാശ്രയ സംഘങ്ങൾക്കും ഗ്രാമീണ കൂട്ടായ്മകൾക്കും സാധിക്കണമെന്ന് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ ജോസഫ് വാട്ടപ്പിള്ളിൽ അഭിപ്രായപ്പെട്ടു പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ സോൺ കൗൺസിൽ വാർഷിക സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു വർദ്ധിച്ചുവരുന്ന ആഭ്യന്തര വിദേശ വിപണന സാധ്യതകൾക്കനുസരിച്ച് ഉൽപ്പാദക വിപണന സംരംഭകരാകാൻ നമുക്കാവണമെന്നും യുവജനങ്ങൾക്ക് ആകർഷകമായ തൊഴിലും വരുമാനവും ഉറപ്പുവരുത്തി നാട്ടിൽ സ്വന്തം കാലിൽ നിൽക്കുന്നവരാക്കാൻ അവസരമൊരുക്കണമെന്നും സംരംഭക വികസന പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് ഫാ ജോസഫ് വാട്ടപ്പിള്ളിൽ തുടർന്നു പറഞ്ഞു സോണൽ ഡയറക്ടർ ഫാ ഐസക് പെരിങ്ങാമലയിലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം മുൻസിപ്പൽ ചെയർപേഴ്സൺ ദിയാ ബിനു പുളിയ്ക്കക്കണ്ടം ഉദ്ഘാടനം ചെയ്തു പി എസ് ഡബ്ലിയു എസ് മുൻ ഡയറക്ടർ ഫാ തോമസ് കിഴക്കേൽ ളാലം പുത്തൻപള്ളി വികാരി ഫാ ജോർജ് മൂലേച്ചാലിൽ പഴയ പള്ളി അസിസ്റ്റൻ്റ് വികാരി ഫാ കുര്യാക്കോസ് കൂട്ടുങ്കൽ പി എസ് ഡബ്ലിയു എസ് അസിസ്റ്റൻ്റ് ഡയറക്ടർ ഫാ മാത്യു പുളിക്കപ്പറമ്പിൽ പബ്ലിക് റിലേഷൻസ് ഓഫീസർ ഡാൻ്റീസ് കൂനാനിക്കൽ സോണൽ കൺ വീനർ സി സി ജോസ് കോർഡിനേറ്റർ സൗമ്യാ ജയിംസ് ജോയിൻ്റ് കൺവീനർ നിത്യ എസ് തുടങ്ങിയവർ പ്രസംഗിച്ചു രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുനിസിപ്പൽ ചെയർപേഴ് സണായ ദിയാബിനു പുളിയ്ക്കക്കണ്ടത്തിലിനെ അഭിനന്ദിക്കുന്നതിൻ്റെഭാഗമായി പി എസ് ഡബ്ലിയു എസ് നു വേണ്ടി ഫാ ജോസഫ് വാട്ടപ്പിള്ളിലും ആറര വർഷക്കാലം പി എസ് ഡബ്ലിയു എസ് ഡയറക്ടറായി സേവനമനുഷ്ടിച്ച ശേഷം അമേരിക്കയിലേക്ക് സീറോ മലബാർസഭയുടെ അജപാലന ശുശ്രൂഷയ്ക്കായിപ്പോകുന്ന ഫാ തോമസ് കിഴക്കേലിനെ മുനിസിപ്പൽ ചെയർപേഴ്സൺ ദിയാബിനുവും ആദര സൂചകമായി പൊന്നാട അണിയിച്ചു സ്വീകരിച്ചു പ്രവർത്തന മികവു പുലർത്തിയ സ്വാശ്രയ സംഘം എസ് ച്ച് ജി കർഷകദളം എന്നിവയ്ക്കും എസ് എസ് എൽ സി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരേയും മെമൻ്റോ നൽകി അഭിനന്ദിച്ചു പാലാ നഗരസഭയുടെ പരുമലക്കുന്ന് ആയുഷ്മാൻ സെൻ്ററിൻ്റെ സഹകരണത്തോടെ ജീവിത ശൈലി രോഗനിർണ്ണയ ക്യാമ്പും നടത്തപ്പെട്ടു മയക്കുമരുന്നു വിരുദ്ധ ദിനം പ്രമാണിച്ച് സമൂഹ പ്രതിജ്ഞയും നടന്നു സൗമ്യാ ജയിംസ് അനീറ്റാ ടോം നിത്യ എസ് സാവിയോ കാവുകാട്ട് തോമസ് മാന്താടി ജോർജ് ഫ്രാൻസീസ് ഷിബു തോമസ് ബേബി ജോൺ ജോർജ് റ്റി സുരേഷ് തോമസ് ഷിബു ഫ്രാൻസീസ് എൽസമ്മ ജോസ് സിൻസി സണ്ണി മിനി ജോബി ജിമോൾ ജോസ് ഷാൻ്റി സൈമൺ ആൻസൺ സജി റീബ ഓമനക്കുട്ടൻ റിൻ്റുബിനു രമ്യാ അജിത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളി ആചരണം

    പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →

  • കായൽക്കുളി ദുരന്തമായി

    ചവറ അഷ്ടമുടിക്കായലിൽ കുളിക്കാനിറങ്ങിയ നാലംഗ വിദ്യാർഥി സംഘത്തിൽപ്പെട്ട 12 വയസുകാരൻ മുങ്ങിമരിച്ചു കൊല്ലം കേന്ദ്രീയ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാർഥിയും നീണ്ടകര മാമൻ തുരുത്ത് വടക്കേ കുന്നിൽ തിരുഹൃദയം ബിജുവിന്റെയും മെനാൻസി ബിന്ദു യുടെയും മകനുമായ മിലൻ 12 ആണ് മരിച്ചത് ഞായറാഴ്ച വൈകിട്ട് 5 30ഓടെയായിരുന്നു ദാരുണ സംഭവം മാമൻ തുരുത്തിന് ... Read More →

  • കോതമംഗലത്ത് എം ഡി എം എയുമായി യുവാവും യുവതിയും എക്സൈസ്പിടിയിൽ

    കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →

  • പ്രാർത്ഥനകൾ വിഫലം, എരുമേലിയിൽ പാറമടക്കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങി കാണാതായ 2 വിദ്യാർത്ഥികളും മരണപ്പെട്ടു, മൃതദേഹങ്ങൾ കണ്ടെത്തി.

    എരുമേലി ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനകൾ വിഫലമാക്കി എരുമേലിയിൽ പാറമടക്കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങി കാണാതായ 2 വിദ്യാർത്ഥികളും മരണപ്പെട്ടു ഇരുവരുടെയും മൃതദേഹങ്ങൾ അഗ്നിരക്ഷാ സേന കണ്ടെത്തി ഞായറാഴ് ച വൈകിട്ട് 6 മണിയോടെയാണ് സംഭവം എരുമേലി കൊടിത്തോട്ടം പാറമടക്കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ 2 വിദ്യ... Read More →

  • ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായിഉള്‍ക്കൊള്ളുതിന് കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു. പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്കുമെന്ന് ദലിത് സമുദായ മുന്നണി

    കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →

  • തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് കോട്ടയം സ്വദേശിനിയായ എംബിബിഎസ് വിദ്യാർത്ഥിനി ചാടി മരിച്ചു.

    തൃശൂർ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് കോട്ടയം സ്വദേശിനിയായ എംബിബിഎസ് വിദ്യാർത്ഥിനി ചാടി മരിച്ചു കോട്ടയം സ്വദേശി സ്നേഹ പൗലോസ് 20 ആണ് മരിച്ചത് ഒന്നാംവർഷ എംബിബിഎസ് വിദ്യാർത്ഥിനിയാണ് സ്നേഹ ആശുപത്രിക്ക് തൊട്ടടുത്തുള്ള ഹോസ്റ്റൽ ബ്ലോക്കിന്റെ നാലാം നിലയിൽ നിന്നാണ് കുട്ടി ചാടിയത് ആത്മഹത്യയുടെ കാരണം വ്യക... Read More →

  • ഹൈബ്രിഡ് കഞ്ചാവ് മാഫിയക്ക് വൻ പ്രഹരം

    കൊച്ചി പെരുമ്പാവൂരിൽ പിടികൂടിയ ഹൈബ്രിഡ് കഞ്ചാവ് കേസിന്റെ അന്വേഷണത്തിൽ രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികളെന്ന് കരുതുന്ന അഞ്ച് പേർ കൂടി പൊലീസിന്റെ പിടിയിലായി തായ് ലൻഡിൽ നിന്ന് കേരളത്തിലേക്ക് ഹൈബ്രിഡ് കഞ്ചാവ് കടത്തിയിരുന്ന അന്തർദേശീയ സംഘത്തിലെ പ്രധാന കണ്ണികളാണ് അറസ്റ്റിലായവരെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത... Read More →

  • ഉമ്മൻ ചാണ്ടിക്ക് സ്മാരകം പ്രഖ്യാപിക്കാതെ ബജറ്റ്; മിനി സിവിൽ സ്റ്റേഷൻ നിർമ്മിച്ചതും റോഡ് പണിതതും എൽഡിഎഫ്.

    പുതുപ്പള്ളി ഉമ്മൻ ചാണ്ടിയുടെ പേരിൽ ജന്മനാടായ പുതുപ്പള്ളിയിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മിച്ചത് ഇടതുപക്ഷം അദ്ദേഹത്തിൻറെ പേരിൽ അറിയപ്പെടുന്ന റോഡ് പണി കഴിച്ചതും കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയും സർക്കാരും ചേർന്ന് ബജറ്റിൽ ഉമ്മൻ ചാണ്ടിക്ക് സ്മാരകം പ്രഖ്യാപിച്ചില്ലെന്ന പരാതി ഉയരുമ്പോഴാണ് എൽ ഡി എഫ് ഭരണ സമിതി നടത്തിയ കാര്യങ്ങൾ ചർച്ചയാകു... Read More →

  • സിന്ധു ജലവിവാദം; ഇന്ത്യയ്‌ക്കെതിരെ പാക് മന്ത്രിയുടെ ഭീഷണി

    ഇസ് ലാമാബാദ് സിന്ധു നദീജല കരാറിനെ ചൊല്ലി ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള തർക്കം വീണ്ടും രൂക്ഷമാകുന്നതിനിടെ ഇന്ത്യയ് ക്കെതിരെ കടുത്ത ഭീഷണിയുമായി പാക്കിസ്ഥാൻ പാക്കിസ്ഥാന് അവകാശപ്പെട്ട ജലവിഹിതം കൈക്കലാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അവരുടെ കൈകൾ വെട്ടിമാറ്റും എന്ന വിവാദ പരാമർശമാണ് പാക്കിസ്ഥാന്റെ കാലാവസ്ഥാ വ്യതിയാന മന്ത്രി മുസ... Read More →

  • എൻ ഡി എ ശക്തി പ്രകടനവും പൊതുസമ്മേളനവും ഇന്ന് (20/03/2025) പാലായിൽ

    പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →

  • എരുമേലി മുക്കൂട്ടുതറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്.

    എരുമേലി എരുമേലി മുക്കൂട്ടുതറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക് മുക്കൂട്ടുതറ സ്വദേശി തോമസ് ജോസഫി 45 നാണു അപകടത്തിൽ പരിക്കേറ്റത് ശനിയാഴ്ച ഉച്ചകഴിഞ്ഞ് മുക്കൂട്ടുതറ ഭാ ഗത്ത് വച്ചായിരുന്നു അപകടം ഉണ്ടായത് തോമസ് ജോസഫ് സഞ്ചരിച്ച ബൈക്കും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു അപകടത്തിൽ പരിക്കേറ്റ തോമസിനെ പാലാ ചേർപ്പു... Read More →

  • പാലാ സെന്റ് ജോസഫ്‌സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃക ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

    പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →

  • കൊച്ചിടപ്പാടി - കവീക്കുന്ന് റോഡിൽ അപകടാവസ്ഥ സൃഷ്ടിച്ച് പ്ലാവിൻ്റെ ശിഖരം; നടപടി ആവശ്യമുയരുന്നു

    കൊച്ചിടപ്പാടി ഉടമയുടെ അനാസ്ഥ നാട്ടുകാർക്കു അപകടം വരുത്തുമെന്നാശങ്ക കൊച്ചിടപ്പാടി കവീക്കുന്ന് റൂട്ടിലാണ് പുത്തൻപുരയ്ക്കൽ ജെയിംസ് എന്നയാളുടെ പുരയിടത്തിലെ പ്ലാവിൻ്റെ ഉണക്കശിഖരം റോഡിനു മുകളിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത് ശക്തമായ മഴയോ കാറ്റോ വീശിയാൽ ശിഖരം ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ സഞ്... Read More →

  • പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഷിഗെല്ല സ്ഥിരീകരണം; ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി

    കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിൽ ഹൗസ് സർജനായ ഡോക്ടർക്ക് ഷിഗെല്ല അണുബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മെഡിക്കൽ വിദ്യാർഥികൾ ഉൾപ്പെടെ സമ്പർക്ക പട്ടികയിലുള്ളവരെ ആരോഗ്യവകുപ്പ് പ്രത്യേക നിരീക്ഷണത്തിലാക്കിയിട്ടുണ്ട് സംഭവത്തെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രതിരോധ പ്രവർത... Read More →

  • മെഡിക്കൽ വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

    തൃശൂർ തൃശൂരിലെ ജൂബിലി മിഷൻ മെഡിക്കൽ കോളേജിലെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് എംബിബിഎസ് ഒന്നാം വർഷ വിദ്യാർഥിനി മരിച്ചു കോട്ടയം സ്വദേശിനിയായ സ്നേഹ പൗലോസ് ആണ് മരിച്ചത് ചൊവ്വാഴ്ചയാണ് സംഭവം മെഡിക്കൽ കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് വിദ്യാർഥിനി വീണ നിലയിൽ കണ്ടെത്തുകയായിരുന്നു ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷി... Read More →

  • മെറിറ്റ് ഡേയുംക്ലബ് ഉദ്ഘാടനവും 'നിലാവ്' കുട്ടിക്കവിതാ സമാഹാര പ്രകാശനവും സംഘടിപ്പിച്ചു

    ഇരുമാപ്രമറ്റം ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ എം ഡി സി എം എസ് ഹൈസ് കൂളിൽ മെറിറ്റ് ഡേ വിവിധ ക്ലബുകളുടെ ഉദ്ഘാടനം നിലാവ് കുട്ടിക്കവിതാ സമാഹാരത്തിന്റെ പ്രകാശനം പത്രവിതരണോദ്ഘാടനം എന്നിവ വിപുലമായ പരിപാടികളോടെ തിങ്കളാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു സ്കൂൾ ലോക്കൽ മാനേജർ റവ മാക്സിൻ ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ ... Read More →

  • ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് (78) നിര്യാതനായി

    പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →

  • സ്വർണം കൂപ്പുകുത്തി; പവൻ 1.02 ലക്ഷത്തിലേക്ക്

    കൊച്ചി കേരളത്തിൽ സ്വർണവില റെക്കോർഡ് വേഗത്തിൽ ഇടിയുന്നു രാജ്യാന്തര വിപണിയിലെ കനത്ത വിലത്തകർച്ചയുടെ പ്രതിഫലനമായാണ് സംസ്ഥാനത്തും വില കുത്തനെ താഴ്ന്നത് ഇന്ന് ഗ്രാമിന് 165 രൂപ കുറഞ്ഞ് 12 845 രൂപയായപ്പോൾ ഒരു പവൻ സ്വർണത്തിന്റെ വില 1 320 രൂപ ഇടിഞ്ഞ് 1 02 760 രൂപയിലെത്തി കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മാത്രം പവന് 2 800 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത് നിലവ... Read More →

  • എൻ ഡി എയുടെ വമ്പൻ ശക്തി പ്രകടനം; അലകടലായി പാലാ

    പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →

  • കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി

    കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →

  • ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള (86) നിര്യാതനായി

    ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.