Home / News Detail
കായൽക്കുളി ദുരന്തമായി

ചവറ അഷ്ടമുടിക്കായലിൽ കുളിക്കാനിറങ്ങിയ നാലംഗ വിദ്യാർഥി സംഘത്തിൽപ്പെട്ട 12 വയസുകാരൻ മുങ്ങിമരിച്ചു കൊല്ലം കേന്ദ്രീയ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാർഥിയും നീണ്ടകര മാമൻ തുരുത്ത് വടക്കേ കുന്നിൽ തിരുഹൃദയം ബിജുവിന്റെയും മെനാൻസി ബിന്ദു യുടെയും മകനുമായ മിലൻ 12 ആണ് മരിച്ചത് ഞായറാഴ്ച വൈകിട്ട് 5 30ഓടെയായിരുന്നു ദാരുണ സംഭവം മാമൻ തുരുത്തിന് സമീപം അഷ്ടമുടിക്കായലിൽ ദേശീയപാത നിർമാണ കമ്പനി വിശ്വസമുദ്രയുടെ ഡ്രജിങ് പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്തിന് സമീപത്താണ് നാല് കുട്ടികൾ കുളിക്കാനിറങ്ങിയത് കുളിക്കുന്നതിനിടെ മിലൻ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു മറ്റ് രണ്ട് കുട്ടികൾ സുരക്ഷിതമായി കരയ്ക്കുകയറി മറ്റൊരു കുട്ടി മുങ്ങുന്നത് കണ്ട സമീപത്തുണ്ടായിരുന്ന അതിഥിത്തൊഴിലാളി ഡ്രജറിന്റെ സഹായത്തോടെ കയർ എറിഞ്ഞുനൽകി രക്ഷപ്പെടുത്തുകയായിരുന്നു സംഭവശേഷം ഭയന്നുപോയ കുട്ടികൾ തങ്ങൾക്കൊപ്പം മറ്റാരും ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞതോടെ ആദ്യം മിലനെ കാണാതായ വിവരം ആരും അറിഞ്ഞില്ല എന്നാൽ നാല് കുട്ടികളാണ് കുളിക്കാനിറങ്ങിയതെന്ന് അതിഥിത്തൊഴിലാളി അറിയിച്ചതിനെ തുടർന്ന് പഞ്ചായത്തംഗം ജോളി പീറ്ററിന്റെ നേതൃത്വത്തിൽ നാട്ടുകാർ വ്യാപക പരിശോധന നടത്തി സമീപത്തെ വീടുകളിൽ അന്വേഷണം നടത്തുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തതോടെയാണ് ഒരു കുട്ടിയെ കാണാതായതായി വ്യക്തമായത് തുടർന്ന് ചവറ പൊലീസ് സ്ഥലത്തെത്തി കുട്ടികളോട് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മിലൻ സംഘത്തിനൊപ്പമുണ്ടായിരുന്നുവെന്നും കായലിൽ കാണാതായതാണെന്നും സ്ഥിരീകരിച്ചത് ഉടൻ തന്നെ ചവറ അഗ്നിരക്ഷാസേന സ് കൂബാ ഡൈവിങ് സംഘം മത്സ്യത്തൊഴിലാളികൾ എന്നിവർ ചേർന്ന് രാത്രി വൈകുവോളം തിരച്ചിൽ നടത്തി ഒടുവിൽ രാത്രി 10 മണിയോടെ മിലന്റെ മൃതദേഹം കായലിൽ നിന്ന് കണ്ടെത്തി തുടർന്ന് മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി മിലന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി സഹോദരങ്ങളായ മിഷേൽ മിത്ര എന്നിവരിൽ മിത്രയും മിലനും ഇരട്ടക്കുട്ടികളാണ് കുട്ടിയുടെ മരണത്തിൽ പ്രദേശത്ത് ദുഃഖാന്തരീക്ഷമാണ് നിലനിൽക്കുന്നത് മഴക്കാലത്ത് കായലുകളിലും നദികളിലും ആഴം കൂടുതലുള്ള ജലാശയങ്ങളിലും കുട്ടികൾ കുളിക്കാനിറങ്ങുമ്പോൾ മുതിർന്നവരുടെ മേൽനോട്ടം ഉറപ്പാക്കണമെന്നും അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • മണിമല ഇൻഫന്റ് ജീസസ് ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

    മണിമല ഇൻഫന്റ് ജീസസ് ഹോസ്പിറ്റൽ മണിമലയുടെ ആഭിമുഖ്യത്തിൽ യുവദീപ്തി എസ് എം വൈ എം മണിമല ഫൊറോനയുടെ സഹകരണത്തോടെ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായ ജനപങ്കാളിത്തത്തോടെ നടന്നു പരിപാടി ഇൻഫന്റ് ജീസസ് ഹോസ്പിറ്റൽ അസോസിയേറ്റ് ഡയറക്ടർ അഡ്മിനിസ്ട്രേഷൻ ഫാ ജോസ് പുത്തൻചിറ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ യുവദീപ്തി എസ് എം വൈ എം മണിമല ഫൊറോന ഡയറക്ട... Read More →

  • ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള (86) നിര്യാതനായി

    ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →

  • ഓക്സിജനില്‍ മിന്നല്‍ പവര്‍ സെയില്‍ ഇന്ന് അവസാനിക്കും.

    കോട്ടയം ഓക്സിജന് ദി ഡിജിറ്റല് എക്സ്പേര് ട്ടില് നടന്നുവരുന്ന മിന്നല് പവര് സെയില് ഇന്ന് അവസാനിക്കും മൊബൈല് ഫോണ് വാഷിംഗ് മെഷീന് ടിവി റെഫ്രജിറേറ്റര് ലാപ്ടോപ്പ് തുടങ്ങിയ ഡിജിറ്റല് ഉപകരണങ്ങളും ഹോം ആന് ഡ് കിച്ചണ് അപ്ലൈയന് സുകളും വന് വിലക്കുറവിലും ഓഫറുകളിലും സ്വന്തമാക്കാനുള്ള സുവര് ണ്ണാവസരമാണിത് മൊബൈല് ഫോണുകള് വാങ്ങുമ്പോള് പാര് ട്ട... Read More →

  • പാലായുടെ എല്ലാ രംഗങ്ങളിലും സമഗ്ര വികസനം കൊണ്ടുവരും: ഷോൺ ജോർജ്

    പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →

  • പാലായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചു തൃശൂർ സ്വദേശിക്ക് പരിക്ക്. വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 4 പേർക്ക് പരിക്ക്.

    പാലാ പാലായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചു തൃശൂർ സ്വദേശിക്ക് പരിക്ക് തൃശൂർ സ്വദേശി ദിൽഷ ദിനീഷി 25 നാണ് അപകടത്തിൽ പരിക്കേറ്റത് ഞായറാഴ്ച വൈകിട്ട് 5 മണിയോടെ പാലാ ടൗണിലായിരുന്നു അപകടം ദിൽഷയെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് പൊൻകുന്നം സ്വദേശികളായ 2 പേർക്ക് പരി... Read More →

  • പാലാ ജനറൽ ആശുപത്രിയിൽ 'ഇദി അമീൻ' ഭരണം?

    ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →

  • ട്രംപിന് അധികാരം; സ്വതന്ത്ര ഏജൻസികൾക്ക് തിരിച്ചടി

    വാഷിങ്ടൺ അമേരിക്കൻ പ്രസിഡന്റിന് സ്വതന്ത്ര ഫെഡറൽ ഏജൻസികളിലെ അംഗങ്ങളെ നയപരമായ വിയോജിപ്പുകളുടെ പേരിലും പുറത്താക്കാൻ അധികാരമുണ്ടെന്ന് യുഎസ് സുപ്രീം കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചു 6 3 എന്ന ഭൂരിപക്ഷത്തിലാണ് കോടതി ഈ ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ചത് ഇതോടെ വൈറ്റ് ഹൗസും സ്വതന്ത്ര സർക്കാർ ഏജൻസികളും തമ്മിലുള്ള അധികാര സന്തുലിതാ... Read More →

  • സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു, കോട്ടയം ജില്ലയിൽ ഇന്ന് യെല്ലോ അലേർട്ട്.

    കോട്ടയം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു കനത്ത മഴയ്ക്കു സാധ്യത കണക്കിലെടുത്തു സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട് വയനാട് കണ്ണൂർ കാസറഗോഡ് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ ... Read More →

  • ജനൽവഴി താഴേക്ക് വീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം

    മസ് കത്ത് ഒമാനിലെ റുസൈലിൽ താമസിച്ചിരുന്ന മലയാളി കുടുംബത്തിന് തീരാവേദനയായി നാലുവയസുകാരിയുടെ ദാരുണ മരണം തൃശൂർ പിലാക്കാട് സ്വദേശി പ്രദീപിന്റെയും ദിവ്യയുടെയും ഏകമകളായ ദക്ഷ പ്രദീപ് 4 ആണ് താമസിച്ചിരുന്ന കെട്ടിടത്തിലെ ജനൽവഴി താഴേക്ക് വീണ് മരിച്ചത് തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം റുസൈലിലെ താമസസ്ഥലത്ത് അമ്മ ദിവ്യ സമീപത്ത... Read More →

  • പിങ്ക് നിറമണിഞ്ഞു മലരിക്കൽ! ആമ്പൽപ്പൂക്കൾ വിരിഞ്ഞു തുടങ്ങി, സഞ്ചാരികളുടെ മനം കവരാനൊരുങ്ങി കോട്ടയത്തിന്റെ പിങ്ക് വസന്തം.

    കോട്ടയം ഒരു നാട്ടിലേക്ക് ലോകം ഓടിയെത്തുന്നു അതെ ഈ വാക്കുകൾക്കും അപ്പുറമാണ് കോട്ടയത്തിന്റെ വിസ്മയ കാഴ്ചകൾ കാണാൻ എത്തുന്നവരുടെ മനനസ്സിലെ അത്ഭുതങ്ങൾ സ്വദേശികളും വിദേശികളുമായി നോക്കെത്താ ദൂരത്തോളമുള്ള കാഴ്ചകളിൽ അത്ഭുതമാണ് ഇവിടെയെത്തുന്നവർക്ക് സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി പിങ്ക് നിറമണിഞ്ഞു കോട്ടയത്തിന്റെ സ്വന്തം പിങ്ക് വസന്... Read More →

  • പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ സ്വതന്ത്രൻ

    പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →

  • ഇന്ത്യ–യുഎസ് വ്യാപാര കരാർ; അവസാനഘട്ടത്തിൽ ചർച്ചകൾ

    വാഷിങ്ടൻ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർണായക വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക് കടന്നതായി ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ വ്യക്തമാക്കി കരാറിന്റെ 99 ശതമാനം ചർച്ചകളും പൂർത്തിയായെന്നും ഇനി അവസാന ഒരു ശതമാനം മാത്രമാണ് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്താനുള്ളതെന്നും അദ്ദേഹം പറഞ്ഞു യുഎസ് ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ... Read More →

  • വിഴിഞ്ഞത്ത് ₹13,000 കോടി നിക്ഷേപം?; സർക്കാരിന് വിവരമില്ല

    തിരുവനന്തപുരം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് 13 000 കോടി രൂപയുടെ വിദേശ നിക്ഷേപം എത്തുമെന്ന വാർത്തകളിൽ സർക്കാരിന് ഔദ്യോഗിക വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ അറിയിച്ചു ഷിപ്പിങ് കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കോർപ്പറേഷൻ എം എസ് സി അദാനി പോർട്ടുമായി ചേർന്ന് നിക്ഷേപ... Read More →

  • തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് കോട്ടയം സ്വദേശിനിയായ എംബിബിഎസ് വിദ്യാർത്ഥിനി ചാടി മരിച്ചു.

    തൃശൂർ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് കോട്ടയം സ്വദേശിനിയായ എംബിബിഎസ് വിദ്യാർത്ഥിനി ചാടി മരിച്ചു കോട്ടയം സ്വദേശി സ്നേഹ പൗലോസ് 20 ആണ് മരിച്ചത് ഒന്നാംവർഷ എംബിബിഎസ് വിദ്യാർത്ഥിനിയാണ് സ്നേഹ ആശുപത്രിക്ക് തൊട്ടടുത്തുള്ള ഹോസ്റ്റൽ ബ്ലോക്കിന്റെ നാലാം നിലയിൽ നിന്നാണ് കുട്ടി ചാടിയത് ആത്മഹത്യയുടെ കാരണം വ്യക... Read More →

  • സിന്ധു ജലവിവാദം; ഇന്ത്യയ്‌ക്കെതിരെ പാക് മന്ത്രിയുടെ ഭീഷണി

    ഇസ് ലാമാബാദ് സിന്ധു നദീജല കരാറിനെ ചൊല്ലി ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള തർക്കം വീണ്ടും രൂക്ഷമാകുന്നതിനിടെ ഇന്ത്യയ് ക്കെതിരെ കടുത്ത ഭീഷണിയുമായി പാക്കിസ്ഥാൻ പാക്കിസ്ഥാന് അവകാശപ്പെട്ട ജലവിഹിതം കൈക്കലാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അവരുടെ കൈകൾ വെട്ടിമാറ്റും എന്ന വിവാദ പരാമർശമാണ് പാക്കിസ്ഥാന്റെ കാലാവസ്ഥാ വ്യതിയാന മന്ത്രി മുസ... Read More →

  • വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക്.

    പാലാ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക് കാറും സ് കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു പള്ളിക്കത്തോട് സ്വദേശികളായ ആഷ പി നായർ 42 അർജുൻ സൂരജ് 13 എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത് ഞായറാഴ്ച രാവിലെ 10 മണിയോടെ പാലാ കൊടുങ്ങൂർ റൂട്ടിൽ പൂവത്തിളപ്പിൽ വെച്ചാണ് അപകടം ഉണ്ടായത് ശനിയാഴ്ച അർധരാത്രിയ... Read More →

  • ടൂറിസ്റ്റ് ബസ് മറിഞ്ഞു; 27 പേർക്ക് പരിക്ക്

    മൂവാറ്റുപുഴ മൂവാറ്റുപുഴയിൽ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞ് 27 പേർക്ക് പരിക്കേറ്റു ബുധനാഴ്ച പുലർച്ചെ നാല് മണിയോടെ 130 ജങ്ഷനിലായിരുന്നു അപകടം മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് പോവുകയായിരുന്ന കർണാടക സ്വദേശികളുടെ ബസിന് പിന്നിൽ പച്ചക്കറിയുമായി എത്തിയ നാഷണൽ പെർമിറ്റ് ലോറി ഇടിക്കുകയായ... Read More →

  • ബസ് സർവീസുകളും ലൈസൻസ് പരിശീലനവും; സർക്കാരിന്റെ പുതിയ നീക്കങ്ങൾ

    തിരുവനന്തപുരം കോവിഡ് കാലത്ത് നിർത്തിവെച്ച കെ എസ് ആർ ടി സി സർവീസുകൾ പുനരാരംഭിക്കുന്നതിന് പഠനം നടത്താൻ കെ എസ് ആർ ടി സിക്ക് നിർദേശം നൽകിയതായി ഗതാഗതമന്ത്രി സി പി ജോൺ നിയമസഭയിൽ അറിയിച്ചു പ്രിയദർശിനി സ്ത്രീസൗജന്യ യാത്രാ പദ്ധതിയുടെ ഭാഗമായി ചില മേഖലകളിൽ സ്വകാര്യ ബസുകളുടെ വരുമാനം പ്രതിദിനം 1 500 മുതൽ 2 000 രൂപ വരെ കുറഞ്ഞതായി മന്ത്രി പറഞ്ഞു സ്വ... Read More →

  • കൊച്ചിടപ്പാടി - കവീക്കുന്ന് റോഡിൽ അപകടാവസ്ഥ സൃഷ്ടിച്ച് പ്ലാവിൻ്റെ ശിഖരം; നടപടി ആവശ്യമുയരുന്നു

    കൊച്ചിടപ്പാടി ഉടമയുടെ അനാസ്ഥ നാട്ടുകാർക്കു അപകടം വരുത്തുമെന്നാശങ്ക കൊച്ചിടപ്പാടി കവീക്കുന്ന് റൂട്ടിലാണ് പുത്തൻപുരയ്ക്കൽ ജെയിംസ് എന്നയാളുടെ പുരയിടത്തിലെ പ്ലാവിൻ്റെ ഉണക്കശിഖരം റോഡിനു മുകളിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത് ശക്തമായ മഴയോ കാറ്റോ വീശിയാൽ ശിഖരം ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ സഞ്... Read More →

  • സ്വർണം കൂപ്പുകുത്തി; പവൻ 1.02 ലക്ഷത്തിലേക്ക്

    കൊച്ചി കേരളത്തിൽ സ്വർണവില റെക്കോർഡ് വേഗത്തിൽ ഇടിയുന്നു രാജ്യാന്തര വിപണിയിലെ കനത്ത വിലത്തകർച്ചയുടെ പ്രതിഫലനമായാണ് സംസ്ഥാനത്തും വില കുത്തനെ താഴ്ന്നത് ഇന്ന് ഗ്രാമിന് 165 രൂപ കുറഞ്ഞ് 12 845 രൂപയായപ്പോൾ ഒരു പവൻ സ്വർണത്തിന്റെ വില 1 320 രൂപ ഇടിഞ്ഞ് 1 02 760 രൂപയിലെത്തി കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മാത്രം പവന് 2 800 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത് നിലവ... Read More →

  • സ്കൂൾ ഐഡി കാർഡിൽ ജാതിപ്പേര് വേണ്ട

    ചെന്നൈ സ്കൂൾ തിരിച്ചറിയൽ കാർഡുകളിൽ ഐഡി കാർഡ് വിദ്യാർഥികളുടെ ജാതിപ്പേര് രേഖപ്പെടുത്തുന്നത് നിർബന്ധമല്ലെന്ന് തമിഴ്നാട് സർക്കാർ ഔദ്യോഗികമായി വ്യക്തമാക്കി മുഖ്യമന്ത്രി സി ജോസഫ് വിജയിയുടെ നേതൃത്വത്തിലുള്ള സർക്കാരാണ് ഇക്കാര്യം വ്യക്തമാക്കിയത് വിദ്യാർഥികൾക്കിടയിൽ സമത്വവും ഐക്യവും വളർത്തുന്നതിനും ജാതിയുടെ പേരിലുള്ള വിവേചനം ഒഴ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.