News Desk
കൽപറ്റ കെ എസ് ആർ ടി സി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിമൂലം സ്വകാര്യ ബസുകൾക്ക് കനത്ത വരുമാനനഷ്ടമുണ്ടാകുന്നുവെന്നാരോപിച്ച് വയനാട് ജില്ലയിലെ സ്വകാര്യ ബസ് ഉടമകൾ സമരരംഗത്തേക്ക് ഇതിന്റെ ഭാഗമായി ജില്ലയിലെ സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെച്ചതോടെ നൂറുകണക്കിന് യാത്രക്കാർ മണിക്കൂറുകളോളം ബസ് സ്റ്റാൻഡുകളിലും സ്റ്റോപ്പുകളിലും കാത്തുനിൽക്കേണ്ടി വന്നു സമരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ജൂലൈ 1 മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് ബസ് ഉടമകൾ പ്രഖ്യാപിച്ചു സമരത്തിന്റെ ഭാഗമായി ജില്ലാ സിവിൽ സ്റ്റേഷനിലേക്ക് ബസ് ഉടമകളും ജീവനക്കാരും മാർച്ച് നടത്തി ബസ് ഓണേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി രഞ്ജിത്ത് റാം മാർച്ച് ഉദ്ഘാടനം ചെയ്തു ഐ എൻ ടി യു സി സി ഐ ടി യു എ ഐ ടി യു സി ഉൾപ്പെടെയുള്ള വിവിധ തൊഴിലാളി സംഘടനകളിലെ നൂറുകണക്കിന് ബസ് ജീവനക്കാരും സമരത്തിൽ പങ്കെടുത്തു സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് സമരക്കാരുടെ ആവശ്യം കെ എസ് ആർ ടി സി ബസുകളിൽ വൻ തിരക്ക് സ്വകാര്യ ബസുകൾ സർവീസ് നിർത്തിയതോടെ മുഴുവൻ യാത്രക്കാരും കെ എസ് ആർ ടി സി യെ ആശ്രയിക്കേണ്ട സാഹചര്യമുണ്ടായി കൽപറ്റ ഡിപ്പോയിൽ നിന്ന് മൂന്ന് അധിക സർവീസുകൾ നടത്തിയെങ്കിലും യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ അതൊന്നും മതിയായില്ല പല റൂട്ടുകളിലും യാത്രക്കാർക്ക് രണ്ടും മൂന്നും മണിക്കൂർ വരെ ബസിനായി കാത്തിരിക്കേണ്ടി വന്നു സർവീസ് നടത്തിയ എല്ലാ ബസുകളിലും നിറഞ്ഞ തിരക്കായിരുന്നു നിൽക്കാൻ പോലും സ്ഥലമില്ലാത്ത സാഹചര്യത്തിൽ യാത്രക്കാർ ഏറെ ബുദ്ധിമുട്ടി ബത്തേരി ഡിപ്പോയിൽ നിന്ന് രണ്ട് അധിക സർവീസുകളും മാനന്തവാടി ഡിപ്പോയിൽ നിന്ന് കൂടുതൽ ട്രിപ്പുകളും നടത്തിയെങ്കിലും ജില്ലയിലെ യാത്രാക്ലേശത്തിന് കാര്യമായ പരിഹാരമുണ്ടായില്ല വിദ്യാർഥികൾക്കും തിരിച്ചടി സ്വകാര്യ ബസ് സമരം വിദ്യാഭ്യാസ മേഖലയെയും ബാധിച്ചു കൽപറ്റയിലെ ഒരു ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്ലസ് ടു ക്ലാസുകളിലേക്ക് എത്തിയത് സാധാരണയേക്കാൾ പകുതിയോളം വിദ്യാർഥികൾ മാത്രമാണെന്ന് സ്കൂൾ അധികൃതർ അറിയിച്ചു ബത്തേരി പനമരം അച്ചൂർ തുടങ്ങി വിവിധ പ്രദേശങ്ങളിൽ നിന്ന് എത്തുന്ന നിരവധി വിദ്യാർഥികൾക്ക് സ്വകാര്യ ബസുകളുടെ അഭാവം മൂലം സ്കൂളിലെത്താൻ കഴിഞ്ഞില്ല പ്രത്യേകിച്ച് കെ എസ് ആർ ടി സി സർവീസുകൾ പരിമിതമായ ആദിവാസി മേഖലകളിൽ നിന്നുള്ള വിദ്യാർഥികൾക്ക് സമരം വലിയ തിരിച്ചടിയായി 160 ബസുകൾ സർവീസ് നിർത്തും ജൂലൈ 1 മുതൽ ആരംഭിക്കുന്ന അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി ജില്ലയിലെ 300 സ്വകാര്യ ബസുകളിൽ 160 ബസുകൾ സർവീസ് നിർത്തുന്നതായി ജി ഫോം സമർപ്പിച്ചിട്ടുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് സർക്കാർ അടിയന്തര പരിഹാരം കണ്ടെത്തണമെന്നും കെ എസ് ആർ ടി സി യും സ്വകാര്യ ബസുകളും ഒരുപോലെ നിലനിൽക്കുന്ന തരത്തിൽ നയപരമായ തീരുമാനങ്ങൾ സ്വീകരിക്കണമെന്നുമാണ് ബസ് ഉടമകളുടെ ആവശ്യം സമരം തുടർന്നാൽ വരും ദിവസങ്ങളിൽ വയനാട്ടിലെ പൊതുഗതാഗത സംവിധാനത്തെയും സാധാരണ ജനങ്ങളുടെ യാത്രയെയും കൂടുതൽ ബാധിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →
ചെന്നൈ സ്കൂൾ തിരിച്ചറിയൽ കാർഡുകളിൽ ഐഡി കാർഡ് വിദ്യാർഥികളുടെ ജാതിപ്പേര് രേഖപ്പെടുത്തുന്നത് നിർബന്ധമല്ലെന്ന് തമിഴ്നാട് സർക്കാർ ഔദ്യോഗികമായി വ്യക്തമാക്കി മുഖ്യമന്ത്രി സി ജോസഫ് വിജയിയുടെ നേതൃത്വത്തിലുള്ള സർക്കാരാണ് ഇക്കാര്യം വ്യക്തമാക്കിയത് വിദ്യാർഥികൾക്കിടയിൽ സമത്വവും ഐക്യവും വളർത്തുന്നതിനും ജാതിയുടെ പേരിലുള്ള വിവേചനം ഒഴ... Read More →
കോട്ടയം ഒരു നാട്ടിലേക്ക് ലോകം ഓടിയെത്തുന്നു അതെ ഈ വാക്കുകൾക്കും അപ്പുറമാണ് കോട്ടയത്തിന്റെ വിസ്മയ കാഴ്ചകൾ കാണാൻ എത്തുന്നവരുടെ മനനസ്സിലെ അത്ഭുതങ്ങൾ സ്വദേശികളും വിദേശികളുമായി നോക്കെത്താ ദൂരത്തോളമുള്ള കാഴ്ചകളിൽ അത്ഭുതമാണ് ഇവിടെയെത്തുന്നവർക്ക് സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി പിങ്ക് നിറമണിഞ്ഞു കോട്ടയത്തിന്റെ സ്വന്തം പിങ്ക് വസന്... Read More →
പാലാ പാലായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു അതിഥിതൊഴിലാളിക്ക് പരിക്ക് പശ്ചിമബം ഗാൾ സ്വദേശി സുജിത്തിന് 32 ആണ് അപകടത്തിൽ പരുക്കേറ്റത് രാവിലെ 8 മണിയോടെയാണ് അപകടം ഉണ്ടായത് പാലാ ചെത്തിമറ്റത്ത് വച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു രാമപുരം മരങ്ങാട് ഭാ ഗത്ത് വച്ച് ഓട്ടോറിക്ഷയും തടിലോറിയും കൂട്ടിയിടിച... Read More →
ചങ്ങനാശ്ശേരി വാശിയേറിയ ഫാൻസി നമ്പർ ലേല മത്സരത്തിനാണ് തിങ്കളാഴ്ച ചങ്ങനാശ്ശേരി ജോയിൻ്റ് ആർ ടി ഓ ഓഫീസ് സാക്ഷ്യത്തെ വഹിച്ചത് വെറുമൊരു ഫാൻസി നമ്പർ ലേലം വിളി മാത്രമായിരുന്നില്ല അത് ചങ്ങനാശ്ശേരി ജോയിൻ്റ് ആർ ടി ഓ ഓഫീസിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഫാൻസി നമ്പർ ലേലത്തുകകളിൽ ഒന്ന് 33 9000 എന്ന ഫാൻസി നമ്പർ ചങ്ങനാശ്ശേരി സ്വദേശി സ്വന്തമാക്കി... Read More →
ഇരുമാപ്രമറ്റം ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ എം ഡി സി എം എസ് ഹൈസ് കൂളിൽ മെറിറ്റ് ഡേ വിവിധ ക്ലബുകളുടെ ഉദ്ഘാടനം നിലാവ് കുട്ടിക്കവിതാ സമാഹാരത്തിന്റെ പ്രകാശനം പത്രവിതരണോദ്ഘാടനം എന്നിവ വിപുലമായ പരിപാടികളോടെ തിങ്കളാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു സ്കൂൾ ലോക്കൽ മാനേജർ റവ മാക്സിൻ ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ ... Read More →
ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →
കോട്ടയം യുഡിഎഫ് സർക്കാരിൻ്റെ പ്രിയദർശിനി വനിതാ സൗജന്യ യാത്രാ പദ്ധതി ജില്ലയിൽ കൂടുതൽ ജനകീയമാകുന്നു പദ്ധതി ആരംഭിച്ചു ദിവസങ്ങൾ കഴിയുമ്പോഴേക്കും പ്രിയദർശിനി ബസ്സുകളിൽ യാത്ര ചെയ്യുന്ന വനിതകളുടെ എണ്ണം ഉയരുകയാണ് ഫാസ്റ്റ് സൂപ്പർ ഫാസ്റ്റ് ബസ്സുകളിലേതിനേക്കാൾ കൂടുതൽ ഇപ്പോൾ പ്രിയദർശിനി ബസ്സിൽ സ്ത്രീകൾ യാത്ര ചെയ്യുന്നുണ്ട് ഇതോടെ മറ്... Read More →
ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →
കോട്ടയം ഓക്സിജന് ദി ഡിജിറ്റല് എക്സ്പേര് ട്ടില് നടന്നുവരുന്ന മിന്നല് പവര് സെയില് ഇന്ന് അവസാനിക്കും മൊബൈല് ഫോണ് വാഷിംഗ് മെഷീന് ടിവി റെഫ്രജിറേറ്റര് ലാപ്ടോപ്പ് തുടങ്ങിയ ഡിജിറ്റല് ഉപകരണങ്ങളും ഹോം ആന് ഡ് കിച്ചണ് അപ്ലൈയന് സുകളും വന് വിലക്കുറവിലും ഓഫറുകളിലും സ്വന്തമാക്കാനുള്ള സുവര് ണ്ണാവസരമാണിത് മൊബൈല് ഫോണുകള് വാങ്ങുമ്പോള് പാര് ട്ട... Read More →
പാലാ പാലാ ചേർപ്പുങ്കൽ പാലത്തിൽ നിന്നും യുവതി മീനച്ചിലാറ്റിലേക്ക് ചാടി വയലാ സ്വദേശിനി അച്ചുകുന്നേൽ എമ്മി ഉദയനാണ് ആറ്റിൽ ചാടിയത് എന്നാണു വിവരം ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം നാട്ടുകാർ വിവരമറിയിച്ചതനുസരിച്ചു പോലീസും അഗ്നിരക്ഷാ സേനയും സ് കൂബാ സംഘവും സ്ഥലത്ത് തിരച്ചിൽ നടത്തുന്നുണ്ട് ചേർപ്പുങ്കലിലെ പഴയ പാലത്തിൽ നിന്നും ആണ് യുവതി... Read More →
കോട്ടയം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കാൻസർ വിഭാഗത്തിൽ മൂന്നു മാസത്തോളമായി മരുന്നുകൾ ലഭ്യമാകാത്തതിനെ തുടർന്ന് രോഗികൾ വലയുന്നു ഏപ്രിൽ ഒന്നുമുതൽ കാൻസർ മരുന്നുകൾ ഒന്നും ആശുപത്രി മരുന്ന് സ്റ്റോറിൽ എത്തിയിട്ടില്ല സർക്കാർ ആശുപത്രികളിലേക്കുള്ള മരുന്ന് വിതരണത്തിനായുള്ള ടെണ്ടർ നടപടികളിലെ അപാകതകളും കാലതാമസവും മരുന്നു വിതരണക്കാർ... Read More →
പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →
തിരുവനന്തപുരം കോവിഡ് കാലത്ത് നിർത്തിവെച്ച കെ എസ് ആർ ടി സി സർവീസുകൾ പുനരാരംഭിക്കുന്നതിന് പഠനം നടത്താൻ കെ എസ് ആർ ടി സിക്ക് നിർദേശം നൽകിയതായി ഗതാഗതമന്ത്രി സി പി ജോൺ നിയമസഭയിൽ അറിയിച്ചു പ്രിയദർശിനി സ്ത്രീസൗജന്യ യാത്രാ പദ്ധതിയുടെ ഭാഗമായി ചില മേഖലകളിൽ സ്വകാര്യ ബസുകളുടെ വരുമാനം പ്രതിദിനം 1 500 മുതൽ 2 000 രൂപ വരെ കുറഞ്ഞതായി മന്ത്രി പറഞ്ഞു സ്വ... Read More →
തൊടുപുഴ മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് പുതിയ അണക്കെട്ട് നിർമിക്കണമെന്ന ആവശ്യം കേരളം വീണ്ടും ശക്തമായി ഉന്നയിച്ചു സംസ്ഥാന സന്ദർശനത്തിനെത്തിയ പാർലമെന്റിന്റെ ജലവിഭവ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിലാണ് കേരളത്തിന്റെ പ്രതിനിധികൾ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി പുതിയ ഡാം നിർമിക്കേണ്ടതിന്റെ ആവശ്യകത ആവർത്തിച്ചത് മുല്ലപ... Read More →
കോട്ടയം സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കാലവർഷം സജീവമാകുന്നു സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരു... Read More →
പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →
എരുമേലി എരുമേലി മുക്കൂട്ടുതറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക് മുക്കൂട്ടുതറ സ്വദേശി തോമസ് ജോസഫി 45 നാണു അപകടത്തിൽ പരിക്കേറ്റത് ശനിയാഴ്ച ഉച്ചകഴിഞ്ഞ് മുക്കൂട്ടുതറ ഭാ ഗത്ത് വച്ചായിരുന്നു അപകടം ഉണ്ടായത് തോമസ് ജോസഫ് സഞ്ചരിച്ച ബൈക്കും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു അപകടത്തിൽ പരിക്കേറ്റ തോമസിനെ പാലാ ചേർപ്പു... Read More →
തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →
തിരുവനന്തപുരം ഇരട്ട ചക്രവാതച്ചുഴിയും ഇരട്ട ന്യൂനമർദപാത്തിയുടെയും ഫലമായി സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു മഹാരാഷ്ട്ര തീരത്തോട് ചേർന്ന് മധ്യ കിഴക്കൻ അറബി... Read More →
പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →
Stay Ahead, Stay Informed, Stay Inspired.