Home / News Detail
ചിറ്റാർ ദുരൂഹമരണം; മൂന്ന് പേർ കസ്റ്റഡിയിൽ

പത്തനംതിട്ട ചിറ്റാർ ഉന്നതിയിൽ യുവാവിനെ അവശനിലയിൽ കണ്ടെത്തി പിന്നീട് മരിച്ച സംഭവത്തിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക് സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ് ഇവർ അനധികൃത നായാട്ട് സംഘത്തിലെ അംഗങ്ങളാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം ഇവരുടെ കൈവശത്തുനിന്ന് ഒരു നാടൻ തോക്കും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട് കസ്റ്റഡിയിലുള്ള പ്രതികൾക്കെതിരെ ആംസ് ആക്ട് പ്രകാരം ചിറ്റാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് അതേസമയം യുവാവിന്റെ മരണവുമായി ഇവർക്ക് നേരിട്ട് ബന്ധമുണ്ടോയെന്ന കാര്യം ഉൾപ്പെടെ എല്ലാ സാധ്യതകളും പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പൊലീസ് അറിയിച്ചു മരിച്ച സന്ദീപിന്റെ വനിതാ സുഹൃത്തിന്റെ ബന്ധുക്കളായ മൂന്ന് പേരെയാണ് നിലവിൽ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത് യുവാവിന്റെ മരണത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമോ മറ്റ് കാരണങ്ങളോ ഉണ്ടോയെന്നും പൊലീസ് വിശദമായി അന്വേഷിക്കുകയാണ് സംഭവത്തിൽ ആദ്യം മുതൽ കൊലപാതക സംശയം ഉന്നയിച്ചത് സന്ദീപിന്റെ പിതാവ് സദാനന്ദനാണ് മകൻ കുഴിയിൽ അവശനിലയിൽ കിടക്കുന്നതായി പ്രദേശവാസികളാണ് വിവരം അറിയിച്ചതെന്നും സ്ഥലത്തെത്തിയപ്പോൾ വെള്ളം പോലും കൊടുക്കാൻ കഴിയാത്തവിധം ഗുരുതരാവസ്ഥയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു സന്ദീപിന്റെ നെറ്റിയിലും നെഞ്ചിന് സമീപവും മർദനമേറ്റതിന് സമാനമായ പാടുകൾ ഉണ്ടായിരുന്നുവെന്നും കമ്പിയോ വടിയോ ഉപയോഗിച്ച് ആക്രമിച്ചിരിക്കാമെന്ന സംശയമുണ്ടെന്നും പിതാവ് ആരോപിച്ചു മകൻ ഒരു യുവതിയുമായി പ്രണയത്തിലായിരുന്നുവെന്നും ഇതിന്റെ പേരിൽ യുവതിയുടെ ബന്ധുക്കൾ നേരത്തെയും സന്ദീപിനെ മർദിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി സംഭവസമയത്ത് സന്ദീപിന്റെ സമീപത്തുനിന്ന് ചിലർ ഓടിപ്പോകുന്നത് പ്രദേശവാസികൾ കണ്ടിരുന്നുവെന്നും ഇതും ദുരൂഹത വർധിപ്പിക്കുന്നതായി പിതാവ് പറഞ്ഞു സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയും സംശയം പ്രകടിപ്പിച്ചിട്ടുണ്ട് സന്ദീപിനെ ആളൊഴിഞ്ഞ ഒരു വീടിന്റെ സിറ്റൗട്ടിൽ ഇരിക്കുന്നതായി കണ്ടിരുന്നുവെന്നും അതിനിടെ രണ്ട് പേർ വീടിന്റെ മുറ്റത്തുകൂടി നടന്നുപോകുന്നതും ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു സംശയം തോന്നിയതിനെ തുടർന്ന് ഉടൻ സന്ദീപിന്റെ പിതാവിനെ വിവരം അറിയിക്കുകയായിരുന്നു പിതാവ് സ്ഥലത്തെത്തിയപ്പോൾ സമീപത്തെ കുഴിയിൽ അവശനിലയിൽ കിടക്കുന്ന നിലയിലാണ് സന്ദീപിനെ കണ്ടെത്തിയതെന്നും അയൽവാസി വ്യക്തമാക്കി സന്ദീപിന്റെ മരണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി ശാസ്ത്രീയ തെളിവുകൾ ഫോറൻസിക് പരിശോധനാ ഫലങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത് കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്നതും അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • *വിദ്യാർത്ഥികൾക്ക് യൂത്ത് എംപവർമെൻ്റ് ലക്ഷ്യമാക്കി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു*

    പാലാ ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും ചവറ സി എം ഐ പബ്ലിക് സ്കൂൾ ജൂനിയർ കോളേജും സംയുക്തമായി സംഘടിപ്പിച്ച യൂത്ത് എംപവർമെന്റ് പ്രോഗ്രാമിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു പാലാ മുനിസിപ്പൽ ചെയർപേഴ്സൺ കുമാരി ദിയ ബിനു പുളിക്കക്കണ്ടം പരിപാടി ഉദ്ഘാടനം ചെയ്തു ചവറ സി എം ഐ പബ്ലിക് സ്കൂൾ പ്രിൻസിപ... Read More →

  • പൊതുപ്രവർത്തനം ഞങ്ങളെ സംബന്ധിച്ചിടത്തോളം ജീവനോപാധിയല്ല, ഭാവി കാര്യങ്ങൾ സമാനമനസ്‌കരുമായി ആലോചിച്ചു തീരുമാനമെടുക്കും; പാലാ നഗരസഭയിലെ ഭരണപ്രതിസന്ധിക്കിടെ ഫേസ്ബുക്ക് കുറിപ്പുമായി ബിജു പുളിക്കകണ്ടം.

    പാലാ പൊതുപ്രവർത്തനം ഞങ്ങളെ സംബന്ധിച്ചിടത്തോളം ജീവനോപാധിയല്ല ഭാവി കാര്യങ്ങൾ സമാനമനസ് കരുമായി ആലോചിച്ചു തീരുമാനമെടുക്കുമെന്നും സ്വന്തന്ത്ര കൂട്ടായ്മ കൗൺസിലർ ബിജു പുളിക്കക്കണ്ടം പാലാ നഗരസഭയിലെ ഭരണപ്രതിസന്ധിക്കിടെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് ഞങ്ങൾ മൂവരും ഇലക്ഷന് നിന്നത് ... Read More →

  • കൊച്ചിടപ്പാടി - കവീക്കുന്ന് റോഡിൽ അപകടാവസ്ഥ സൃഷ്ടിച്ച് പ്ലാവിൻ്റെ ശിഖരം; നടപടി ആവശ്യമുയരുന്നു

    കൊച്ചിടപ്പാടി ഉടമയുടെ അനാസ്ഥ നാട്ടുകാർക്കു അപകടം വരുത്തുമെന്നാശങ്ക കൊച്ചിടപ്പാടി കവീക്കുന്ന് റൂട്ടിലാണ് പുത്തൻപുരയ്ക്കൽ ജെയിംസ് എന്നയാളുടെ പുരയിടത്തിലെ പ്ലാവിൻ്റെ ഉണക്കശിഖരം റോഡിനു മുകളിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത് ശക്തമായ മഴയോ കാറ്റോ വീശിയാൽ ശിഖരം ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ സഞ്... Read More →

  • KHRA ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണവും ഹൈജീൻ മോണിറ്ററിംഗ് കമ്മിറ്റിയുടെയും ലഹരിവിരുദ്ധ കാമ്പയിന്റെയും ജില്ലാതല ഉദ്ഘാടനവും നടത്തി

    കേരള ഹോട്ടൽ റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണവും ഹൈജീൻ മോണിറ്ററിംഗ് കമ്മിറ്റിയുടെയും ലഹരിവിരുദ്ധ കാമ്പയിന്റെയും ജില്ലാതല ഉദ്ഘാടനവും നടത്തി കെ എച്ച് ആർ എ സംസ്ഥാന ജനറൽ സെക്രട്ടറി എൻ എം ആർ റസാക്ക് സമ്മേളനം ഉദ്ഘാടനം ചെയ്തു ഹൈജീൻ മോണിറ്ററിംഗ് കമ്മിറ്റി ജില്ലാതല ഉദ്ഘാടനം ഗവ ചീഫ് വി... Read More →

  • കുടുംബകലഹം കൊലയിൽ കലാശിച്ചു; ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് നേരിട്ട് പോലീസിൽ കീഴടങ്ങി

    ന്യൂഡൽഹി ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബകലഹത്തിനിടെ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് തുടർന്ന് പോലീസിൽ നേരിട്ട് കീഴടങ്ങി ഗോപാൽ നഗർ സ്വദേശിയായ ദിനേശ് പട്ടേൽ 48 ആണ് ഭാര്യ സരിത 43 യെ കൊലപ്പെടുത്തിയ ശേഷം ഞായറാഴ്ച പുലർച്ചെ ബാബ ഹരിദാസ് നഗർ പോലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത് തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു പോല... Read More →

  • ഏറ്റുമാനൂരിൽ സ്വകാര്യ ബസ്സിന് പിന്നിൽ സ്വകാര്യ ബസ്സ്‌ ഇടിച്ചു യാത്രക്കാർക്ക് പരിക്ക്, അപകടം അമിത വേഗതയെ തുടർന്നെന്ന് നാട്ടുകാർ.

    ഏറ്റുമാനൂർ ഏറ്റുമാനൂരിൽ സ്വകാര്യ ബസ്സിന് പിന്നിൽ സ്വകാര്യ ബസ്സ് ഇടിച്ചു യാത്രക്കാർക്ക് പരിക്ക് കോട്ടയം എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ജയൻ ബസ്സും അതിരമ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന ജാക്വലിൻ ബസ്സുമാണ് അപകടത്തിൽപ്പെട്ടത് അപകടത്തിൽ ജാക്വലിൻ ബസ്സിന്റെ പിൻഭാഗവും ജയൻ ബസ്സിന്റെ മുൻഭാഗവും പൂർണ്ണമായും തകർന്നു അപകടത്തിൽ ബസ്സ് യാത... Read More →

  • പ്ലാസ്റ്റിക്കിൽ പിറന്ന പാതകൾ

    ആലപ്പുഴ പ്ലാസ്റ്റിക് മാലിന്യം ശാസ്ത്രീയമായി സംസ്കരിച്ച് വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിൽ ക്ലീൻ കേരള കമ്പനിക്ക് ശ്രദ്ധേയ നേട്ടം കഴിഞ്ഞ പത്ത് വർഷത്തിനിടെ കമ്പനി ഉത്പാദിപ്പിച്ച 4 447 93 ടൺ ഷ്രെഡഡ് പ്ലാസ്റ്റിക് ഉപയോഗിച്ച് സംസ്ഥാനത്ത് 7 249 കിലോമീറ്റർ റോഡുകൾ നിർമിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു പ്ലാസ്റ്റിക് മിശ്രിത റോഡ് നിർ... Read More →

  • പാലാ സെന്റ് ജോസഫ്‌സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃക ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

    പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →

  • സി.പി.ഐ.എം നെതിരെ നുണ പ്രചാരണം നടത്തുന്നു :മഹാരഥന്മാർ ഇരുന്ന കസേരയാണെന്ന് കോൺഗ്രസ് കൗൺസിലർമാർ മറക്കുന്നു എന്ന് ലാലിച്ചൻ ജോർജ്

    പാലാ മഹാരഥന്മാർ ഇരുന്ന കസേരയിൽ ഇരുന്ന് ചില കോൺഗ്രസ് കൗൺസിലർമാർ സിപിഐഎം നെതിരെ നുണ പ്രചാരണം നടത്തുന്നുവന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ലാലിച്ചൻ ജോർജ് കുറ്റപ്പെടുത്തി മീഡിയാ അക്കാദമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ലാലിച്ചൻ ജോർജ് ഡി വൈ എഫ് ഐ കോട്ടയം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് സിപിഐഎം നെ ... Read More →

  • സബ്സിഡി കുടുങ്ങി; കടലിൽ ദുരിതം

    ആലപ്പുഴ മീൻപിടിത്ത വള്ളങ്ങളിലെ മണ്ണെണ്ണയന്ത്രങ്ങൾ പെട്രോൾയന്ത്രങ്ങളാക്കി മാറ്റാൻ സർക്കാർ പ്രഖ്യാപിച്ച 50 000 രൂപ സബ്സിഡി ഒരു വർഷത്തിലേറെയായിട്ടും ലഭിക്കാത്തതോടെ മത്സ്യത്തൊഴിലാളികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഇതിനിടെ മണ്ണെണ്ണ പെർമിറ്റും റദ്ദാക്കിയതോടെ നിരവധി തൊഴിലാളികൾ ഇരട്ട ദുരിതത്തിലായിരിക്കുകയാണ് കാർബൺ ന്യൂട്രൽ പദ്... Read More →

  • വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 2 പേർക്കു പരുക്കേറ്റു.

    പാലാ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ പരുക്കേറ്റ 2 പേരെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു എറണാകുളത്ത് വച്ച് ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ ഇടമറ്റം സ്വദേശി രമേശ് പി ജി 39 ക്കു പരുക്കേറ്റു ഉച്ചയ്ക്കായിരുന്നു അപകടം രാവിലെ 10 30 യോടെ കുറിഞ്ഞിയിൽ വച്ച് ബൈക്കിനു പിന്നിൽ നിന്നു വ... Read More →

  • സംസ്ഥാനത്തെ കെഎസ്ആർടിസി ഡിപ്പോകളിൽ ആദ്യം! റെയിൽവേ സ്റ്റേഷനുകളിലെ അനൗൺസ്മെന്റ് സംവിധാനം പോലെ പാലാ കെഎസ്ആർടിസി ഡിപ്പോയിൽ ഡിജിറ്റൽ അനൗൺസ്മെന്റ് സംവിധാനം.

    പാലാ റെയിൽവേ സ്റ്റേഷനുകളിൽ കേൾക്കുന്ന വ്യക്തവും സമയബന്ധിതവുമായ അനൗൺസ്മെന്റ് സംവിധാനം പോലെ കെഎസ്ആർടിസി ഡിപ്പോയിലും അത്തരം ഒരു ഡിജിറ്റൽ അനൗൺസ്മെന്റ് സംവിധാനം ഒരുക്കിയിരിക്കുകയാണ് പാലാ കെഎസ്ആർടിസി ഡിപ്പോയിൽ പാലാ ഡിപ്പോയിലെ കണ്ടക്ടർ അരുൺ കെ എം ആണ് ഈ ഉദ്യമത്തിന് പിന്നിൽ കമ്പ്യൂട്ടർ ടെക്നീഷ്യൻ ആയിരുന്ന അരുൺ സ്വന്തമായി വികസിപ്പി... Read More →

  • സ്വത്തുതർക്കം രക്തത്തിൽ; സഹോദരനെ വെട്ടിക്കൊന്നു

    കൊടുവള്ളി കോഴിക്കോട് കൊടുവള്ളിയിൽ സ്വത്തുതർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ സഹോദരൻ സഹോദരനെ വെട്ടിക്കൊലപ്പെടുത്തി വലിയപറമ്പ് താന്നിരിക്കംപൊയിൽ സ്വദേശിയായ പ്രസാദ് 50 ആണ് കൊല്ലപ്പെട്ടത് സംഭവത്തിൽ മൂത്ത സഹോദരൻ പ്രമോദ് 54 പോലീസ് കസ്റ്റഡിയിലായി ശനിയാഴ്ച രാത്രി 10 30ഓടെയായിരുന്നു സംഭവം ഒരേ വീട്ടിൽ താമസിച്ചിരുന്ന പ്രസാദും പ്രമോദും തമ... Read More →

  • ഇൻഫ്ലുവൻസ- ​ഗുരുതരമാകാതെ ശ്ര​ദ്ധിക്കണം: ഡോ.ജ്യോതിഷ് രാജ്.

    പാലാ മഴക്കാലമായതോടെ ഇൻഫ്ലുവൻസ ബാധിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട് ഇഇൻഫ്ലുവൻസ ഗുരുതരമാകാതെ ശ്ര ദ്ധിക്കണം പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ജനറൽ മെഡിസിൻ കൺസൾട്ടന്റ് ഡോ ജ്യോതിഷ് രാജ് വിവരങ്ങൾ പങ്കുവയ്ക്കുന്നു ഇൻഫ്ലുവൻസ വൈറസ് മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണിത് മൂക്ക് തൊണ്ട ശ്വാസകോശം എന്നിവയെ ബാധിക്കുന്ന ഇൻഫ്ലുവൻസ വൈറസുകൾ... Read More →

  • പാലാക്കാരി മഞ്ജുദേവി അയർലാൻ്റ് ഭരണകക്ഷി പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ

    ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →

  • അൻസിബയുടെ പരാതിയിൽ ലക്ഷ്മിപ്രിയയ്ക്കെതിരെ കേസ്; എഫ്ഐആർ വിവരങ്ങൾ പുറത്ത്

    കൊച്ചി നടി അൻസിബ ഹസന്റെ പരാതിയിൽ നടി ലക്ഷ്മിപ്രിയയ്ക്കും തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിലെ വനിതാ എസ് ഐ രേഷ്മയ്ക്കും ലക്ഷ്മിപ്രിയയുടെ ഭർത്താവ് ജയേഷിനുമെതിരെ രജിസ്റ്റർ ചെയ്ത കേസിന്റെ എഫ്ഐആറിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു പത്തോളം വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എഫ്ഐആർ പ്രകാരം പോലീസ് സ്റ്റേഷനിൽ എസ് ഐയുട... Read More →

  • പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളി ആചരണം

    പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →

  • പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവായുടെ അഞ്ചാം ഓർമ്മപ്പെരുന്നാൾ കൊടിയേറി.

    കോട്ടയം മലങ്കരസഭാ ആസ്ഥാനായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കബറടങ്ങിയിരിക്കുന്ന മുൻസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അഞ്ചാം ഓർമ്മപ്പെരുന്നാൾ കൊടിയേറി നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്താ കൊടിയേറ്റ് കർമ്മം നിർവഹിച്ചു രാവിലെ നടന്ന വിശുദ്ധ കുർബാനയ്ക്ക... Read More →

  • പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ സ്വതന്ത്രൻ

    പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →

  • സൗദിയിൽ ഉംറ തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു; മലപ്പുറം സ്വദേശികളായ മാതാവും മകളും മരിച്ചു.

    വാഹനാപകടം ഉംറ കഴിഞ്ഞ് ഖത്തറിലേക്ക് മടങ്ങുകയായിരുന്ന ഉമ്മയും ഡോക്ടറായ മകളും മരിച്ചു റിയാദ് ഖത്തറില് നിന്നും റോഡ് മാര് ഗ്ഗം വിശുദ്ധ ഉംറ നിര് വഹിക്കാനായി സൗദി അറേബ്യയിലെത്തിയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില് പ്പെട്ട് രണ്ട് പേര് മരിച്ചു മലപ്പുറം തിരൂര് രാങ്ങാട്ടൂര് നടുവട്ടം തെക്കേ പീടിക്കല് ഹൗസില് അബ്ദുല്ലത്തീഫിന്റെ ഭാ... Read More →

  • 13കാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്; പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ല

    പത്തനംതിട്ടയിൽ 13കാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ് പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ല പത്തനംതിട്ടയിൽ പതിമൂന്നുകാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ് ലൈംഗിക അതിക്രമത്തിന് പെൺകുട്ടി ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞു സഹപാഠികൾ പീഡിപ്പിച്ചിട്ടില്ലെന്ന് പെൺകുട്ടി മൊഴിമാറ്റി മൊ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.