News Desk
തിരുവനന്തപുരം കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനത്തിന് വൻ കരുത്തേകുന്ന ചരിത്രപരമായ നിക്ഷേപവുമായി ലോകത്തെ പ്രമുഖ ഷിപ്പിങ് കമ്പനികളിലൊന്നായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി അദാനി ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികളാണ് എംഎസ് സി സ്വന്തമാക്കുന്നത് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ അദാനി പോർട്സ് അറിയിച്ചതനുസരിച്ച് എവിപിപിഎലിന് 285 കോടി ഡോളർ ഏകദേശം 27 000 കോടി രൂപ മൂല്യം കണക്കാക്കിയിരിക്കുകയാണ് ഇതിൽ 49 ശതമാനം ഓഹരികൾക്കായി 139 7 കോടി ഡോളർ ഏകദേശം 13 270 കോടി രൂപ എംഎസ് സി നിക്ഷേപിക്കും ഇന്ത്യൻ തുറമുഖ മേഖലയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപങ്ങളിലൊന്നായാണ് ഈ ഇടപാട് വിലയിരുത്തപ്പെടുന്നത് ലോക ഷിപ്പിങ് ഭീമന്റെ പങ്കാളിത്തം എംഎസ് സിയുടെ തുറമുഖ പ്രവർത്തന വിഭാഗമായ ടെർമിനൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് വഴിയാണ് നിക്ഷേപം നടക്കുന്നത് ടിഐഎല്ലിന്റെ ഉപസ്ഥാപനമായ മുൻഡി ലിമിറ്റഡ് ആയിരിക്കും ഓഹരികൾ ഏറ്റെടുക്കുക ലോകമെമ്പാടുമുള്ള തുറമുഖങ്ങളുമായി പ്രവർത്തനപരിചയമുള്ള എംഎസ് സിയുടെ പങ്കാളിത്തം വിഴിഞ്ഞം തുറമുഖത്തിലേക്ക് കൂടുതൽ രാജ്യാന്തര ചരക്കുകപ്പലുകളും കണ്ടെയ്നറുകളും ആകർഷിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ തുറമുഖത്തിന്റെ പശ്ചാത്തല വികസനത്തിനും ആഗോള ലോജിസ്റ്റിക് ശൃംഖലയുമായി കൂടുതൽ ബന്ധിപ്പിക്കാനും ഈ സഹകരണം നിർണായകമാകുമെന്നാണ് പ്രതീക്ഷ മൂന്നാമത്തെ സംയുക്ത പദ്ധതി അദാനി ഗ്രൂപ്പും എംഎസ് സിയും ഇന്ത്യയിൽ ഒരുമിച്ച് പ്രവർത്തിക്കുന്ന മൂന്നാമത്തെ തുറമുഖ പദ്ധതിയാണിത് നിലവിൽ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തിന്റെ മൂന്നാം ടെർമിനലിലും തമിഴ്നാട്ടിലെ എന്നോർ തുറമുഖത്തും ഇരു കമ്പനികളും സഹകരിച്ചാണ് പ്രവർത്തിക്കുന്നത് വികസനത്തോടെ ശേഷി 3 5 മടങ്ങ് വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ ഇപ്പോൾ പുരോഗമിക്കുകയാണ് നിലവിൽ തുറമുഖത്തിന്റെ കണ്ടെയ്നർ കൈകാര്യം ചെയ്യാനുള്ള ശേഷി 16 ലക്ഷം ടി ഇ യു ആണ് 2028 ഡിസംബറിൽ വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ഈ ശേഷി 57 ലക്ഷം ടി ഇ യുവായി അതായത് 3 5 മടങ്ങിലേറെ വർധിക്കും ഇതോടെ വിഴിഞ്ഞം ഇന്ത്യയിലെ ഏറ്റവും വലിയ ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബുകളിലൊന്നായി മാറുമെന്നാണ് പ്രതീക്ഷ ഇന്ത്യയുടെ തന്ത്രപ്രധാന തുറമുഖം ഇന്ത്യയിലെ ആദ്യ സ്വാഭാവിക ആഴമുള്ള മെഗാ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമാണ് വിഴിഞ്ഞം അന്താരാഷ്ട്ര കപ്പൽപ്പാതയിൽ നിന്ന് വെറും 10 നോട്ടിക്കൽ മൈൽ മാത്രം അകലെയാണെന്നത് തുറമുഖത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് 18 മുതൽ 20 മീറ്റർ വരെ സ്വാഭാവിക ആഴമുള്ളതിനാൽ ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലുകൾക്കും വിഴിഞ്ഞത്ത് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും കൂടാതെ 800 മീറ്റർ നീളമുള്ള ബെർത്ത് അത്യാധുനിക ക്രെയിനുകൾ വേഗമേറിയ കണ്ടെയ്നർ കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങൾ എന്നിവയും തുറമുഖത്തെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നു റെക്കോർഡുകൾ തകർത്ത് വിഴിഞ്ഞം പ്രവർത്തനം ആരംഭിച്ച ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ വിഴിഞ്ഞം തുറമുഖം നിരവധി റെക്കോർഡുകൾ സ്വന്തമാക്കി 2025 26 സാമ്പത്തിക വർഷത്തിൽ 13 ലക്ഷം ടി ഇ യു കണ്ടെയ്നറുകളും 615 കപ്പലുകളും വിഴിഞ്ഞം കൈകാര്യം ചെയ്തു ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ 10 ലക്ഷം ടി ഇ യു കണ്ടെയ്നർ കൈകാര്യം ചെയ്ത തുറമുഖമെന്ന നേട്ടവും വിഴിഞ്ഞത്തിനാണ് പ്രവർത്തനം ആരംഭിച്ച് 18 മാസത്തിനുള്ളിൽ 20 ലക്ഷം ടി ഇ യു കണ്ടെയ്നറുകളും 950 കപ്പലുകളും കൈകാര്യം ചെയ്തതോടെ രാജ്യത്തെ ഏറ്റവും വേഗത്തിൽ വളരുന്ന തുറമുഖമെന്ന സ്ഥാനം വിഴിഞ്ഞം ഉറപ്പിച്ചു എംഎസ് സിയുടെ വമ്പൻ നിക്ഷേപത്തോടെ വിഴിഞ്ഞം തുറമുഖത്തിന്റെ ആഗോള പ്രാധാന്യം കൂടുതൽ വർധിക്കുമെന്നാണ് വിലയിരുത്തൽ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും തൊഴിൽ മേഖലക്കും ലോജിസ്റ്റിക് രംഗത്തിനും ഈ നിക്ഷേപം പുതിയ സാധ്യതകൾ തുറന്നുകൊടുക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →
കോട്ടയം കോടിമത പാലത്തിൻറെ അപ്രോച്ച് റോഡിൽ അറ്റകുറ്റപണികൾ നടത്തുന്നതിനാൽ 02 07 2026 തീയതി രാവിലെ 10 00 മണി മുതൽ ഒരാഴ്ചത്തേക്ക് കോടിമത പാലം വഴിയുള്ള ഗതാഗതം കോട്ടയം ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം നിരോധിക്കുന്നതിനാൽ താഴെ പറയുന്ന ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ് 1 തിരുവനന്തപുരം ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോകേണ്ട ചരക്ക് ... Read More →
പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →
എറണാകുളം രവിപുരത്ത് 30 വർഷമായി പ്രവർത്തിക്കുന്ന ജാസ്മിൻ ഗ്രാഫിക്സ് പ്രിന്റിങ് പ്രസ്സിൽ വൻ തീപിടിത്തം ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം രാവിലെ ഒൻപത് മണിയോടെ ഉണ്ടായ തീപിടിത്തത്തിൽ പ്രിന്റിങ്ങിനായി സൂക്ഷിച്ചിരുന്ന പേപ്പറുകളും മറ്റ് സാമഗ്രികളും കത്തിനശിച്ചു നാല് ഫയർ സ്റ്റേഷനുകളിൽ നിന്നെത്തിയ അഞ്ച് യൂണിറ്റ... Read More →
മുണ്ടക്കയം ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു കൂട്ടിക്കൽ ടൗണിലെ വസ്ത്രവ്യാപാര സ്ഥാപന ഉടമകളായിരുന്ന പരേതരായ ഇടത്തുംകുന്നേൽ എ എ പരീക്കുട്ടിയുടെയും കെ കെ ജമീലയുടെയും മകൻ ഇ പി ഷെമീർ ഷാമോൻ 51 ആണ് മരിച്ചത് ചൊവ്വാഴ്ച രാവിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ ഷെമീറിനെ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷ... Read More →
കോട്ടയം സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വർഗ കമ്മീഷൻ കോട്ടയത്ത് നടത്തിയ പരാതിപരിഹാര അദാലത്തിൽ 50 പരാതികൾ തീർപ്പാക്കി പരിഗണനയ് ക്കെത്തിയ 53 പരാതികളിൽ മൂന്നെണ്ണം തുടർ നടപടികൾക്കായി മാറ്റി കോട്ടയം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിപഞ്ചിക നടന്ന അദാലത്തിൽ കമ്മീഷൻ അംഗങ്ങളായ അഡ്വ സേതു നാരായണൻ ടി കെ വാസു എന്നിവരാണ് രണ്ടു ബെഞ്ചുകളിലായി പരാതിക... Read More →
കോട്ടയം സംസ്ഥാന ലോട്ടറി കൂടുതൽ ആകർഷകമാക്കുന്നതിനായി സമ്മാനഘടനയിൽ മാറ്റം വരുത്താൻ സർക്കാർ ഒരുങ്ങുന്നു ടിക്കറ്റുകളുടെ എണ്ണവും സമ്മാനങ്ങളുടെ എണ്ണവും വർധിപ്പിക്കുന്നതിലൂടെ കൂടുതൽ ആളുകളെ ലോട്ടറിയിലേക്ക് ആകർഷിക്കാനും വരുമാനം ഉയർത്താനുമാണ് ലക്ഷ്യം പരിഷ് കാരത്തിന്റെ ഭാഗമായി 5 000 രൂപയുടെ സമ്മാനങ്ങളുടെ എണ്ണം വർധിപ്പിക്കും നിലവിൽ ഓര... Read More →
പാലാ പാലാ കൊടുങ്ങൂർ റൂട്ടിൽ പൂവത്തിളപ്പിൽ വീണ്ടും വാഹനാപകടം കാറും സ് കൂട്ടറും കൂട്ടിയിടിച്ചു സ് കൂട്ടർ യാത്രക്കാരായ 2 പേർക്ക് പരിക്കേറ്റു പാലാ കൊടുങ്ങൂർ റൂട്ടിൽ പൂവത്തിളപ്പിൽ ആയിരുന്നു അപകടം പരുക്കേറ്റ സ് കൂട്ടർ യാത്രക്കാരായ മുത്തോലി സ്വദേശികൾ രഞ്ജു 37 ഗോപിക 25 എന്നിവരെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ഇ... Read More →
കോഴിക്കോട് പേരാമ്പ്രയിൽ ലഹരിമരുന്ന് സംഘത്തിന്റെ ആക്രമണത്തിൽ പോലീസുകാർക്കും നാട്ടുകാരനും പരിക്കേറ്റു സംഭവത്തിൽ രണ്ട് യുവാക്കളും മൂന്ന് സ്ത്രീകളും ഉൾപ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാണ്ടിക്കോട് നടത്തിയ പരിശോധനയ്ക്കിടെയാണ് ലഹരി സംഘം പോലീസിനെ ആക്രമിച്ചത് തുടർന്ന... Read More →
പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →
തിരുവനന്തപുരം ഇരട്ട ചക്രവാതച്ചുഴിയും ഇരട്ട ന്യൂനമർദപാത്തിയുടെയും ഫലമായി സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു മഹാരാഷ്ട്ര തീരത്തോട് ചേർന്ന് മധ്യ കിഴക്കൻ അറബി... Read More →
കൊച്ചി താരസംഘടനയായ അമ്മ യിൽ ഭരണപ്രതിസന്ധി കടുക്കുന്നു ഭരണസമിതി രാജിവെക്കാതെ അഡ്ഹോക്ക് സമിതി രൂപീകരിച്ചതിനെതിരെ നടി ശ്വേതാ മേനോൻ നിയമനടപടിക്ക് ഒരുങ്ങുന്നതായി സൂചന താൻ നിരപരാധിത്വം തെളിയിക്കാതെ പിന്മാറില്ലെന്നും ശ്വേത വ്യക്തമാക്കി സംഘടനയിലെ പ്രതിസന്ധിക്കിടെ നടൻ ജോയ് മാത്യുവും അംഗത്വം രാജിവെച്ചു സംഘടനയിൽ ഐക്യമില്ലെന്നും കു... Read More →
കളത്തുകടവ് ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറയും തലപ്പലം ഗ്രാമപഞ്ചായത്തും കളത്തുകടവ് ജോൺമരിയ വിയാനി ഇടവക കർഷദള യുണിറ്റും എ കെ സി സി യൂണിറ്റും മാത്യവേദിയും സംയുക്തമായി ലയൺസ് ചാരിറ്റബിൾ ട്രസ്സ് ഹോസ് പിറ്റൽ പൈകയുടെയും നേതൃത്വത്തിൽ സൗജന്യ മെഗാ നേത്രപരിശോധനാ ക്യാമ്പും തിമിര ശസ്ത്രക്രിയാ നിർണയ ക്യാമ്പും ജൂലൈ 3 വെള്ളിയാഴ്ച നടന്നു രാവിലെ 10 0... Read More →
ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →
പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →
ന്യൂഡൽഹി രാജ്യത്തെ 30 91 ലക്ഷം നിഷ് ക്രിയ ഇപിഎഫ് അക്കൗണ്ടുകളിലായി 9 330 കോടിയിലധികം രൂപ അവകാശികളില്ലാതെ കുടുങ്ങിക്കിടക്കുന്നതായി വിവരാവകാശ രേഖകൾ ഇന്ത്യ ടുഡേ പുറത്തുവിട്ട വിവരങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നിഷ് ക്രിയ അക്കൗണ്ടുകളുടെയും അവയിലെ തുകയുടെയും എണ്ണത്തിൽ നേരിയ കുറവുണ്ടായതായി ഇപിഎഫ് ഒ അറി... Read More →
പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു കേൾവി വൈകല്യമുള്ള കുട്ടികൾക്കും മുതിർന്നവർക്കും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച ശ്രവണപരിചരണ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്ക് ആരംഭിച്ചിരിക്കുന്നത് പരിചയസമ്പന്നരായ ഇ എൻ റ്റി ഡോക്ടർമാരുടെയും ഓഡിയോളജിസ്റ്റുകളുടെയു... Read More →
തൃശ്ശൂർ നെടുപുഴ കരിമ്പറ്റ കോൾപ്പാടത്ത് ബോട്ട് മുങ്ങി കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി അപകടസമയത്ത് ബോട്ടിലുണ്ടായിരുന്ന അഞ്ചുപേരിൽ മൂന്നുപേർ നീന്തി രക്ഷപ്പെടുകയായിരുന്നു കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെയാണ് അപകടം നടന്നത് കോൾപ്പാടത്തിൽ വളർത്തിയിരുന്ന മീനുകൾക്ക് തീറ്റ നൽകാനായി പോയ സംഘത്തിന്റെ ബോട്ടാണ് പാടത്തിന്റെ ന... Read More →
പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →
കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →
കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →
Stay Ahead, Stay Informed, Stay Inspired.