News Desk
തിരുവനന്തപുരം വാഹനങ്ങളിൽ അമിതമായ വെളിച്ചവും അതിരുകവിഞ്ഞ ശബ്ദവും പുറത്തേക്ക് വരുന്ന തരത്തിലുള്ള മോഡിഫിക്കേഷനുകൾ അനുവദിക്കില്ലെന്ന് ഗതാഗതമന്ത്രി സി പി ജോൺ നിയമസഭയിൽ വ്യക്തമാക്കി വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട സർക്കാർ നിലപാട് നിയമസഭയിൽ വിശദീകരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത് തിരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രി യുവാക്കൾക്ക് നൽകിയ വാഹന മോഡിഫിക്കേഷൻ സംബന്ധമായ വാഗ്ദാനങ്ങൾ സർക്കാർ പാലിക്കുമോയെന്ന സജി ചെറിയാൻ എം എൽ എ യുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി വാഹനങ്ങളിൽ എന്തുതരത്തിലുള്ള മാറ്റങ്ങൾ അനുവദിക്കാമെന്നത് കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുള്ള മോട്ടോർ വാഹന നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി അമിതപ്രകാശം പുറപ്പെടുവിക്കുന്ന ലൈറ്റുകൾ ഉയർന്ന ശബ്ദമുണ്ടാക്കുന്ന എക്സോസ്റ്റുകൾ പൊതുജനങ്ങൾക്ക് ശല്യമോ അപകടസാധ്യതയോ സൃഷ്ടിക്കുന്ന മോഡിഫിക്കേഷനുകൾ എന്നിവയ്ക്ക് അനുമതി നൽകാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കി എന്നാൽ വാഹനത്തിന്റെ സുരക്ഷയെ ബാധിക്കാത്തതും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്തതുമായ ചില മാറ്റങ്ങൾ സംബന്ധിച്ച് സർക്കാർ വിശദമായ ചർച്ചകൾ നടത്തിവരികയാണെന്നും അദ്ദേഹം അറിയിച്ചു കളർ കോഡിൽ മാറ്റം വരുത്തൽ വാഹനത്തിന്റെ പുറംഭാഗത്ത് അപകടകരമാകാത്ത രീതിയിൽ ഫിറ്റിങ്ങുകൾ ഘടിപ്പിക്കൽ വാഹനത്തിന്റെ ബോഡിക്ക് പുറത്തേക്ക് തള്ളി നിൽക്കാത്ത തരത്തിലുള്ള ആക് സസറികൾ ഉപയോഗിക്കൽ തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ വ്യക്തമായ മാർഗനിർദേശങ്ങൾ തയ്യാറാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു അതേസമയം സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ നിയമപരമായി സാധുവായതാണെന്നും വാഹനപ്രേമികളായ യുവാക്കളെ അനാവശ്യമായി ലക്ഷ്യമിടുന്ന സമീപനം ഒഴിവാക്കണമെന്നും സജി ചെറിയാൻ ആവശ്യപ്പെട്ടു നിയമസഭയിൽ സ്വകാര്യ ബസ് മേഖലയുമായി ബന്ധപ്പെട്ട വിഷയവും ചർച്ചയായി പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നിലവിൽ വന്നതിന് പിന്നാലെ സ്വകാര്യ ബസ് മേഖലയ്ക്ക് ഉണ്ടായ പ്രതിസന്ധി സർക്കാർ ഗൗരവമായി പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു സ്ത്രീ യാത്രക്കാർ കൂടുതലായി കെ എസ് ആർ ടി സി ബസുകളെ ആശ്രയിക്കുന്ന സാഹചര്യത്തിൽ സ്വകാര്യ ബസുകളുടെ പ്രതിദിന വരുമാനത്തിൽ 1 500 മുതൽ 2 500 രൂപ വരെ കുറവുണ്ടായതായി സ്വകാര്യ ബസ് സംഘടനാ പ്രതിനിധികൾ സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു ഈ വിഷയത്തിൽ വിശദമായ പഠനം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി സഭയെ അറിയിച്ചു വാഹന മോഡിഫിക്കേഷനിൽ സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും നിയമപരമായ പരിധിക്കുള്ളിൽ യുവാക്കളുടെ ആവശ്യങ്ങളും പൊതുസുരക്ഷയും ഒരുപോലെ പരിഗണിച്ചായിരിക്കും അന്തിമ തീരുമാനങ്ങളെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →
അരുവിത്തുറ വിദ്യാഭാസം ഭാവിജീവിതത്തിന്റെ പാസ്പോർട്ടാണ് വിദ്യാഭ്യാസം പരിഷ്കൃത വ്യക്തിത്വങ്ങളേയും അതിലൂടി പരിഷ്കൃത സമൂഹങ്ങളെയും രൂപപ്പെടു ത്തണമെന്നും കേരള നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു അരുവിത്തുറ സെന്റ് ജോർജ് കോളെജിലെ 2025 26 ബാച്ചിലെ വിദ്യാർത്ഥികളുടെ ബിരുദ ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹ... Read More →
ടൊറന്റോ ആവേശം അവസാന നിമിഷം വരെ നീണ്ട മത്സരത്തിൽ ക്രൊയേഷ്യയെ 2 1ന് കീഴടക്കി പോർച്ചുഗൽ ലോകകപ്പിന്റെ പ്രീക്വാർട്ടറിലേക്ക് മുന്നേറി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെനാൽറ്റി ഗോളും ഇൻജുറി ടൈമിൽ ഗോൺസാലോ റാമോസിന്റെ വിജയഗോളുമാണ് പോർച്ചുഗലിന് ജയം സമ്മാനിച്ചത് 53 ാം മിനിറ്റിൽ ഇവാൻ പെരിഷിച്ചിലൂടെ ക്രൊയേഷ്യ ലീഡെടുത്തെങ്കിലും 68 ാം മിനിറ്റിൽ റൊ... Read More →
ബെംഗളൂരു കഞ്ചാവ് ലഹരിയിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 26 കാരനെ ശിവമോഗ്ഗ പോലീസ് അറസ്റ്റ് ചെയ്തു രക്ഷപ്പെടാൻ ശ്രമിച്ച് പോലീസിനെ ആക്രമിച്ചതിനെ തുടർന്ന് പ്രതിയുടെ കാലിൽ വെടിവെച്ചാണ് കീഴടക്കിയത് കിഷോർ എന്ന യുവാവാണ് അറസ്റ്റിലായത് ലഹരി ഉപയോഗിച്ചതിന് ശാസിക്കുകയും പോലീസിൽ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് 65 കാരി... Read More →
ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →
പാലാ അൽഫോൻസാ കോളേജിൽ ഒന്നാം വർഷ ഓണേഴ്സ് ബിരുദ വിദ്യാർഥിനികൾക്കായുള്ള ഒരാഴ്ച നീണ്ടുനിൽക്കുന്ന ഓറിയന്റേഷൻ പരിപാടിയായ ദീക്ഷാരംഭ് 2026 ന് തുടക്കമായി കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന കോളേജ്തല ഉദ്ഘാടനച്ചടങ്ങ് പ്രമുഖ സാമൂഹ്യ പ്രവർത്തക ശ്രീമതി നിഷാ ജോസ് കെ മാണി ഉദ്ഘാടനം ചെയ്തു പ്രിൻസിപ്പൽ പ്രൊഫ ഡോ സിസ്റ്റർ മിനിമോൾ മാത്യു അധ്യക്ഷത വഹിച്ചു ... Read More →
കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →
ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →
ആലപ്പുഴ കൈയെഴുത്ത് ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളെ ലക്ഷ്യമിട്ട് സംസ്ഥാനത്ത് വ്യാപക ഓൺലൈൻ തട്ടിപ്പ് രജിസ്ട്രേഷൻ ഫീസ് ജി എസ് ടി തുടങ്ങിയ പേരുകളിൽ പണം വാങ്ങിയശേഷം തട്ടിപ്പുകാർ ബന്ധം വിച്ഛേദിക്കുന്നതായാണ് പരാതി അമ്പലപ്പുഴയിലെ ഒരു വിലാസം ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം ഈ വിലാസം ഉപയോഗിച്ച് മാത്രം രണ്ടായിരത്തിലധികം പേ... Read More →
ടൊറന്റോ ലോകകപ്പിലെ ആവേശകരമായ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ക്രൊയേഷ്യയെ 2 1ന് കീഴടക്കി പോർച്ചുഗൽ അവസാന 16 ലേക്ക് മുന്നേറി മത്സരത്തിന്റെ അവസാന 20 മിനിറ്റിൽ നിറഞ്ഞുനിന്ന നാടകീയ മുഹൂർത്തങ്ങളാണ് പോർച്ചുഗലിന്റെ വിജയം നിർണയിച്ചത് ആദ്യപകുതി ഗോൾരഹിതമായി അവസാനിച്ച മത്സരത്തിൽ മൂന്ന് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു 53 ാം മിനിറ്റിൽ ... Read More →
കോഴിക്കോട് മയോണൈസ് ഉപയോഗത്തിലും പാർസൽ ഭക്ഷണങ്ങളിലും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ് മയോണൈസിന്റെ ഉപയോഗസമയം രണ്ട് മണിക്കൂർ മാത്രമാണെന്നും അതിനുശേഷം ഉപയോഗിക്കുന്നത് അപകടകരവും നിയമവിരുദ്ധവുമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി ഓപ്പറേഷൻ മൺസൂൺ എന്ന പേരിൽ നഗരത്തിലെ ഹോട്ടലുകൾ റസ്റ്റോറന്റുകൾ ഷവർമ കേന്ദ... Read More →
തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →
ഈരാറ്റുപേട്ട 29 ആം ഡിവിഷൻ വാർഡ് കൗൺസിലർ ജെയിംസ് അറിയിച്ചതനുസരിച്ച് കടുത്ത പട്ടിണിയിലും അവശതയിലും കഴിഞ്ഞിരുന്ന വയോധികനെ ടീം എമർജൻസി സന്നദ്ധ പ്രവർത്തകർ രക്ഷപെടുത്തി ആശുപത്രിയിലാക്കി അഡ്വക്കേറ്റ് വി ജെ ജോസിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനുള്ളിലാണ് വയോധികനെ വസ്ത്രങ്ങളോ ഭക്ഷണമോ ഇല്ലാതെ തീർത്തും അശരണനായ നിലയിൽ കണ്ടെത്തിയത് വിവര... Read More →
മുംബൈ അന്താരാഷ്ട്ര ഇടപാടുകൾ കൂടുതൽ വേഗത്തിലും സുതാര്യമായും നടത്താൻ യു പി ഐ സംവിധാനത്തിന് കരുത്തേകി എൻ പി സി ഐ വിദേശ വിനിമയ ഇടപാടുകൾ തത്സമയം പൂർത്തിയാക്കാൻ എച്ച് എസ് ബി സി ഇന്ത്യ ജെ പി മോർഗൻ പേമെന്റ്സ് എന്നിവയുമായി ധാരണയായി പുതിയ സംവിധാനത്തിലൂടെ തത്സമയ വിനിമയ നിരക്കിൽ വിദേശ കറൻസി ഇടപാടുകൾ നടത്താനും ഉപഭോക്താവിന് ലഭിക്കുന്ന തുക മു... Read More →
കൊച്ചി കൊച്ചിയിലെയും കോഴിക്കോട്ടെയും മെഡിക്കൽ കോഡിങ് കമ്പനിയിൽ നിന്ന് മുൻകൂട്ടി അറിയിപ്പില്ലാതെ 700ഓളം ജീവനക്കാരെ പിരിച്ചുവിട്ടതായി പരാതി ഓഫീസിലെത്തിയ ജീവനക്കാർക്ക് മൈക്ക് അനൗൺസ് മെന്റിലൂടെയാണ് ജോലി നഷ്ടപ്പെട്ട വിവരം അറിയിച്ചത് തുടർന്ന് എച്ച് ആർ വിഭാഗം പിരിച്ചുവിടൽ നോട്ടീസ് നൽകി ജീവനക്കാരെ ഓഫീസിൽ നിന്ന് പുറത്താക്കുകയായിരു... Read More →
പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →
കൊച്ചി താരസംഘടനയായ അമ്മ യിൽ ഭരണപ്രതിസന്ധി കടുക്കുന്നു ഭരണസമിതി രാജിവെക്കാതെ അഡ്ഹോക്ക് സമിതി രൂപീകരിച്ചതിനെതിരെ നടി ശ്വേതാ മേനോൻ നിയമനടപടിക്ക് ഒരുങ്ങുന്നതായി സൂചന താൻ നിരപരാധിത്വം തെളിയിക്കാതെ പിന്മാറില്ലെന്നും ശ്വേത വ്യക്തമാക്കി സംഘടനയിലെ പ്രതിസന്ധിക്കിടെ നടൻ ജോയ് മാത്യുവും അംഗത്വം രാജിവെച്ചു സംഘടനയിൽ ഐക്യമില്ലെന്നും കു... Read More →
ഇനിയെങ്കിലും ഇന്ധനവില കുറയുമോ ദില്ലി പെട്രോൾ ഡീസൽ വിലയിൽ ഉടൻ കുറവുണ്ടാകില്ലെന്ന സൂചന ശക്തമാകുന്നു വിലക്കുറവ് സംബന്ധിച്ച തീരുമാനം അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സാഹചര്യം കേന്ദ്ര സർക്കാർ വിലയിരു... Read More →
ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →
പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →
കോഴാ ജില്ലാ കൃഷിത്തോട്ടത്തിലെ പടുതാകുളത്തിൽ വളർത്തിയ മത്സ്യങ്ങളുടെ വിളവെടുപ്പ് ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബെൽജി എമ്മാനുവൽ അധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിനി മത്തായി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോർജ് ജെ ചെന്നേലി സോണിയ തേനംമാക്കൽ ലതിക സാജു ... Read More →
Stay Ahead, Stay Informed, Stay Inspired.