Home / News Detail
ഷാപ്പ് അടുക്കളകൾക്ക് ശുചിത്വ കർശന പരിശോധന

പാലക്കാട് സംസ്ഥാനത്തെ കള്ളുഷാപ്പുകളിലെ ഭക്ഷണത്തിന്റെ ശുചിത്വവും ഗുണനിലവാരവും ഉറപ്പാക്കാൻ എക്സൈസ് വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്ത പരിശോധനകൾ ആരംഭിക്കുന്നു കൃത്രിമക്കള്ള് നിർമാർജനത്തിനായുള്ള ഓപ്പറേഷൻ ശുദ്ധി യുടെ ഭാഗമായാണ് പരിശോധനകൾ ശക്തമാക്കുന്നത് സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 3 913 കള്ളുഷാപ്പുകളിൽ 2 310 എണ്ണത്തിൽ ഭക്ഷണവും വിളമ്പുന്നുണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ കണക്ക് വാടകക്കെട്ടിടങ്ങളിലായതിനാൽ പല ഷാപ്പുകളിലെയും അടുക്കളകൾക്ക് അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതിയുണ്ട് ഈ സാഹചര്യത്തിൽ ഭക്ഷണം തയ്യാറാക്കുന്ന ഇടങ്ങളിലെ ശുചിത്വവും സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി ഉറപ്പാക്കാനാണ് തീരുമാനം എല്ലാ ജില്ലകളിലും മൂന്ന് വീതം എൻഫോഴ്സ്മെന്റ് സ്പെഷ്യൽ സ്ക്വാഡുകൾ രൂപീകരിക്കും ഇവയ്ക്കൊപ്പം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് ഷാപ്പുകളിലെ പാചകപ്പുരകളിൽ ഇടവിട്ടുള്ള മിന്നൽ പരിശോധനകൾ നടത്തും ആഴ്ചയിൽ കുറഞ്ഞത് ആറ് സ്ഥാപനങ്ങളെങ്കിലും പരിശോധിക്കാനാണ് ലക്ഷ്യം വൃത്തിഹീനമായ അടുക്കളകൾ നവീകരിക്കാൻ നടത്തിപ്പുകാർക്കും ലൈസൻസുകാർക്കും നിർദേശം നൽകും ഗുരുതരമായ ശുചിത്വ വീഴ്ചകൾ കണ്ടെത്തുന്ന അടുക്കളകൾ അടച്ചുപൂട്ടുന്നതിനും നിയമനടപടികൾ സ്വീകരിക്കുന്നതിനും അധികൃതർ തയ്യാറെടുക്കുകയാണ് ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഹോട്ടലുകൾക്ക് ബാധകമായ എല്ലാ മാനദണ്ഡങ്ങളും കള്ളുഷാപ്പുകളിലെ ഭക്ഷണപ്പുരകൾക്കും ബാധകമാണെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു ശുചിത്വവുമായി ബന്ധപ്പെട്ട പരാതികൾ 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കാമെന്നും അധികൃതർ വ്യക്തമാക്കി ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • സർവ്വത്ര വിലക്കയറ്റം! അടുക്കള ബഡ്ജറ്റ് താളം തെറ്റിച്ചും പോക്കറ്റ് കാലിയാക്കിയും നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ്.

    കോട്ടയം അടുക്കള ബഡ്ജറ്റ് താളം തെറ്റിച്ചു നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാകുന്നു പലചരക്ക് പച്ചക്കറി മത്സ്യ മാംസങ്ങളുടെ വില കുതിച്ചു കയറുകയാണ് അരിയ്ക്കും മറ്റു പലചരക്ക് സാധനങ്ങൾക്കും വില ഉയർന്നു വിപണിയിൽ പച്ചക്കറികൾക്കും മത്സ്യ മാംസങ്ങളുടെ വിലയും ഉയർന്നു ചില്ലറ വില്പനയിൽ അരി കിലോയ്ക്ക് 4 രൂപ വരെയും പാക്കറ്റ് അരികൾക... Read More →

  • എൻ ഡി എയുടെ വമ്പൻ ശക്തി പ്രകടനം; അലകടലായി പാലാ

    പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →

  • ഇടമറ്റത്തും പെരിങ്ങുളത്തും വാഹനാപകടം; 2 പേർക്ക് പരിക്ക്.

    പാലാ ഇടമറ്റത്തും പെരിങ്ങുളത്തും ഉണ്ടായ വാഹനാപകടങ്ങളിൽ 2 പേർക്ക് പരിക്ക് ഇടമറ്റത്ത് വെച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് ഈരാറ്റുപേട്ട സ്വദേശിക്ക് പരിക്കേറ്റു ഈരാറ്റുപേട്ട സ്വദേശി മുഹമ്മദ് അഷ്റഫിന് 59 ആണ് അപകടത്തിൽ പരിക്കേറ്റത് ശനിയാഴ്ച രാത്രി 11 മണിയോടെ ആയിരുന്നു അപകടം പെരിങ്ങുളത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് പെരിങ്... Read More →

  • 'അമ്മയിൽ പവർ ഗ്രൂപ്പുണ്ട്'; ശ്വേതാ മേനോന്റെ വെളിപ്പെടുത്തൽ

    കൊച്ചി താരസംഘടനയായ അമ്മ യിലെ വിവാദങ്ങൾക്കിടെ നടി ശ്വേതാ മേനോൻ സമൂഹമാധ്യമത്തിലൂടെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി സംഘടനയ്ക്കുള്ളിൽ ശക്തമായ പവർ ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ടെന്നും ഒരു സാധാരണ സ്ത്രീയ്ക്ക് ആ ഗ്രൂപ്പിനെ ഒറ്റയ്ക്ക് നേരിടാനാകില്ലെന്നും അവർ ആരോപിച്ചു അമ്മ പ്രസിഡന്റായി മത്സരിച്ച കാലം മുതൽ തന്നെ താൻ നിരന്തരമായ ആ... Read More →

  • കൊച്ചിടപ്പാടി - കവീക്കുന്ന് റോഡിൽ അപകടാവസ്ഥ സൃഷ്ടിച്ച് പ്ലാവിൻ്റെ ശിഖരം; നടപടി ആവശ്യമുയരുന്നു

    കൊച്ചിടപ്പാടി ഉടമയുടെ അനാസ്ഥ നാട്ടുകാർക്കു അപകടം വരുത്തുമെന്നാശങ്ക കൊച്ചിടപ്പാടി കവീക്കുന്ന് റൂട്ടിലാണ് പുത്തൻപുരയ്ക്കൽ ജെയിംസ് എന്നയാളുടെ പുരയിടത്തിലെ പ്ലാവിൻ്റെ ഉണക്കശിഖരം റോഡിനു മുകളിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത് ശക്തമായ മഴയോ കാറ്റോ വീശിയാൽ ശിഖരം ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ സഞ്... Read More →

  • പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ സ്വതന്ത്രൻ

    പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →

  • 13കാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്; പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ല

    പത്തനംതിട്ടയിൽ 13കാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ് പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ല പത്തനംതിട്ടയിൽ പതിമൂന്നുകാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ് ലൈംഗിക അതിക്രമത്തിന് പെൺകുട്ടി ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞു സഹപാഠികൾ പീഡിപ്പിച്ചിട്ടില്ലെന്ന് പെൺകുട്ടി മൊഴിമാറ്റി മൊ... Read More →

  • കോളാ വിപണിയിലേക്ക് കേരളത്തിന്റെ 'തേങ്ങാവെള്ളം ' ട്വിസ്റ്റ്

    ന്യൂഡൽഹി ഇന്ത്യയിലെ സോഫ്റ്റ് ഡ്രിങ്ക് സ് വിപണിയിൽ പുതിയ ചുവടുവെപ്പുമായി ഐടിസി കൊക്കകോളയും പെപ് സികോയും ആധിപത്യം പുലർത്തുന്ന കോളാ വിപണിയിലേക്കാണ് തേങ്ങാവെള്ളം അടിസ്ഥാനമാക്കിയുള്ള നാരിയൽ കാ പാനി എന്ന പുതിയ പാനീയം കമ്പനി അവതരിപ്പിക്കുന്നത് കരിക്കിൻ വെള്ളവും കോളാ രുചിയും സമന്വയിപ്പിച്ചാണ് പുതിയ പാനീയം ഒരുക്കിയിരിക്കുന്നത് പര... Read More →

  • മോദിക്ക് വധഭീഷണി; മെൽബണിൽ സുരക്ഷ കർശനം

    മെൽബൺ ഓസ് ട്രേലിയൻ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ ഓൺലൈൻ വധഭീഷണി ജൂലൈ എട്ടിന് മെൽബണിൽ നടക്കുന്ന മെൽബൺ മീറ്റ് മോദി പരിപാടിയുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെയായിരുന്നു ഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ടത് ഓസ് ട്രേലിയയിൽ വന്നാൽ മരണമായിരിക്കും ഫലം എന്നും പരിപാടി നടക്കുന്ന സ്റ്റേഡിയം അടച്... Read More →

  • പാലാ ജനറൽ ആശുപത്രിയിൽ 'ഇദി അമീൻ' ഭരണം?

    ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →

  • സെൻസസ് 2027: കോട്ടയം ജില്ലയിൽ വീടുകളുടെ മാപ്പിങ്ങും വിവരശേഖരണവും പുരോഗമിക്കുന്നു.

    കോട്ടയം സെൻസസിന്റെ ഭാഗമായി ജില്ലയിൽ എന്യുമറേറ്റർമാർ വീടുകളിൽ എത്തിയുള്ള മാപ്പിങ്ങും വിവരശേഖരണവും പുരോഗമിക്കുന്നു ആദ്യ ഘട്ടമായി വീടുകളുടെ മാപ്പിംഗാണ് അവര് നടത്തുക തുടര് ന്നായിരിക്കും വിവര ശേഖരണം നടത്തുന്നത് കുടുംങ്ങളുമായി ബന്ധപ്പെട്ട കൃത്യവും പൂര് ണവുമായ വിവരങ്ങള് എല്ലാവരും നൽകണം നിങ്ങള് നല് കുന്ന വിവരങ്ങള് മറ്റെവിടെയും പ... Read More →

  • കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കുമെന്നു യുവാവിന്റെയും യുവതിയുടെയും ഭീഷണി, മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ അഗ്നിരക്ഷാ സേനയും പോലീസും താഴെയിറക്കി.

    കോട്ടയം മെഡിക്കല് കോളേജ് കെട്ടിടത്തിന് മുകളില് കയറി അത്മഹത്യാ ഭീഷണി മുഴക്കിയ സ്ത്രീയെയും പുരുഷനെയും അനുനയിപ്പിച്ച് താഴെയിറക്കി കാഷ്വാലിറ്റിക്ക് സമീപത്തെ പുതിയ കെട്ടിടത്തിന് മുകളിലാണ് ഒരു പുരുഷനും സ്ത്രീയും കയറിയത് പുരുഷനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത് ഏതാണ്ട് ഒരു മണിക്കൂറിലധികമാണ് ഇരുവരും കെട്ടിടത്തിന് മുകളിൽ നിലയുറപ്പിച... Read More →

  • വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് പുതിയ സൈബർ തട്ടിപ്പ്: ബിസിനസ് സ്ഥാപനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ്.

    തിരുവനന്തപുരം സംസ്ഥാനത്തെ ബിസിനസ് സ്ഥാപനങ്ങളെയും അവയുടെ സാമ്പത്തിക വിഭാഗങ്ങളെയും ലക്ഷ്യമിട്ട് വാട് സ്ആപ്പ് വഴി പുതിയ രീതിയിലുള്ള സൈബർ സാമ്പത്തിക തട്ടിപ്പ് വ്യാപിക്കുന്നു സ്ഥാപനങ്ങളുമായി സ്ഥിരമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന കസ്റ്റമർമാരുടെയോ സപ്ലയർമാരുടെയോ ഹാക്ക് ചെയ്യപ്പെട്ട വാട് സ്ആപ്പ് അക്കൗണ്ടുകൾ ഉപയോഗിച്ചാണ് തട്ട... Read More →

  • പാലായിലെ ജനങ്ങളുടെ ആവശ്യങ്ങൾ ആറര വർഷം എവിടെയും എത്തിയില്ല: ജോസ് കെ മാണി

    പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →

  • എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ്

    പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →

  • എല്‍എന്‍ജി വിതരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിച്ചു കേന്ദ്ര സര്‍ക്കാര്‍

    ഹോര് മുസ് വഴിയുള്ള ചരക്ക് നീക്കം സുഗമമായി എല് എന് ജി വിതരണത്തിന് ഏര് പ്പെടുത്തിയിരുന്ന നിയന്ത്രണം പിന് വലിച്ചുന്യൂ ഡൽഹി എല് എന് ജി വിതരണത്തിന് ഏര് പ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്ര സര് ക്കാര് പിന് വലിച്ചു പശ്ചിമേഷ്യന് സംഘര് ഷത്തിന് അയവ് വന്നതിന് പിന്നാലെ ഹോര് മുസ് വഴിയുള്ള ചരക്ക് നീക്കം സുഗമമായതോടെയാണ് നടപടി കഴിഞ്ഞ മാര് ച്ച... Read More →

  • പൗലോസ് ദ്വിതീയൻ ബാവാ പ്രാർത്ഥനയെ ജീവിത വ്രതമാക്കിയ ഋഷിവര്യൻ: കാതോലിക്കാ ബാവാ.

    കോട്ടയം പ്രാർത്ഥനയാലും അപരനോടുള്ള സ്നേഹത്താലും സ്വജീവിതത്തെ ധന്യമാക്കിയ ഇടയനായിരുന്നു പൗലോസ് ദ്വിതീയൻ ബാവായെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ബാവായുടെ അഞ്ചാം ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ് ദേവലോകം കാതോലിക്കേറ്റ് അരമനയിൽ സംഘടിപ്പിച്ച നിത്യസ്മൃതി അനുസ്... Read More →

  • വിജയ്ക്കെതിരായ പരാമർശം; മുൻമന്ത്രി അനിത രാധാകൃഷ്ണൻ അറസ്റ്റിൽ

    ചെന്നൈ തമിഴ് നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ക്കെതിരെ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന അപകീർത്തികരമായ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ മുൻ തമിഴ് നാട് മന്ത്രിയും ഡിഎംകെ എംഎൽഎയുമായ അനിത ആർ രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു ജൂൺ 20 ന് തൂത്തുക്കുടി ജില്ലയിലെ ആതൂരിൽ നടന്ന ഡിഎംകെ പൊതുയോഗത്തിലെ പ്രസംഗവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി മ... Read More →

  • സ്വതന്ത്ര മുന്നണിക്കുള്ള പിന്തുണ കോൺഗ്രസ് പിൻവലിച്ചു, പാലാ നഗരസഭയിൽ ഭരണം വീണ്ടും പ്രതിസന്ധിയിൽ.

    പാലാ പാലാ നഗരസഭയിൽ സ്വതന്ത്ര മുന്നണിക്കുള്ള പിന്തുണ കോൺഗ്രസ് പിൻവലിച്ചതോടെ നഗരസഭയിൽ ഭരണം വീണ്ടും പ്രതിസന്ധിയിൽ നഗരസഭയിൽ ഭരണം പ്രതിസന്ധിയിലായതോടെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുകയാണ് എൽഡിഎഫ് പാലായിലെ പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന നേതൃത്വം ഇടപെടുമെന്നാണ് കരുതുന്നത് ഇന്നലെ ചേർന്ന കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി ... Read More →

  • ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് (78) നിര്യാതനായി

    പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →

  • പാലായിൽ പ്രചാരണം ശക്തമാക്കി ഷോൺ ജോർജ്

    പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.