News Desk
അഹമ്മദാബാദ് ഗുജറാത്തിൽ വീണ്ടും ചാന്ദിപുര വൈറസ് ഭീതി ശക്തമാകുന്നു പഞ്ച്മഹൽ ജില്ലയിൽ നിന്നുള്ള മൂന്ന് കുട്ടികൾ വൈറസ് ബാധയെ തുടർന്ന് മരിച്ചതോടെ സംസ്ഥാനത്ത് ആരോഗ്യവകുപ്പ് അതീവ ജാഗ്രത പ്രഖ്യാപിച്ചു ഏറ്റവും ഒടുവിൽ സബർകാന്ത ജില്ലയിലെ ഹിമത് നഗർ സിവിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രാജസ്ഥാൻ സ്വദേശിയായ ആറുവയസ്സുകാരനാണ് മരണത്തിന് കീഴടങ്ങിയത് ഗുരുതരാവസ്ഥയിൽ നാല് ദിവസം മുമ്പാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത് ഇതിന് മുമ്പ് പഞ്ച്മഹൽ ജില്ലയിൽ നിന്നുള്ള മൂന്നും നാലും വയസ്സുള്ള രണ്ട് കുട്ടികൾ രോഗബാധിതരായി മരിച്ചിരുന്നു നിലവിൽ അഞ്ചോളം പേർക്ക് രോഗബാധ സംശയിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ രോഗമുക്തരായെങ്കിലും രണ്ട് കുട്ടികൾ കൂടി രോഗലക്ഷണങ്ങളോടെ ചികിത്സയിൽ തുടരുകയാണ് ഇവരുടെ പരിശോധനാഫലം ലഭിക്കാനുണ്ട് മൂന്ന് മരണങ്ങൾ സ്ഥിരീകരിച്ചതോടെ രോഗബാധിത മേഖലകളിൽ ആരോഗ്യവകുപ്പ് വ്യാപക നിരീക്ഷണം ആരംഭിച്ചു നൂറുകണക്കിന് ആരോഗ്യപ്രവർത്തകർ വീടുകൾ സന്ദർശിച്ച് പരിശോധനയും ബോധവത്കരണവും നടത്തുകയാണ് കടുത്ത പനി ഛർദ്ദി വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ കുട്ടികളിൽ കണ്ടാൽ മൂന്ന് മണിക്കൂറിനുള്ളിൽ ചികിത്സ തേടണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി എന്താണ് ചാന്ദിപുര വൈറസ് റാബ്ഡോവിറിഡേ കുടുംബത്തിൽപ്പെട്ട വൈറസാണ് ചാന്ദിപുര വൈറസ് ഒമ്പത് മാസം മുതൽ 14 വയസ്സ് വരെയുള്ള കുട്ടികളെയാണ് പ്രധാനമായും രോഗം ബാധിക്കുന്നത് കൊതുകുകൾക്ക് പുറമെ ചെള്ളുകൾ മണൽഈച്ചകൾ എന്നിവ വഴിയും വൈറസ് പകരാൻ സാധ്യതയുണ്ട് മഴക്കാലത്തും ഗ്രാമപ്രദേശങ്ങളിലുമാണ് രോഗവ്യാപന സാധ്യത കൂടുതലെന്ന് വിദഗ്ധർ പറയുന്നു പ്രധാന ലക്ഷണങ്ങൾ കടുത്ത പനി ശരീരവേദന തലവേദന ഛർദ്ദി വയറിളക്കം എന്നിവയാണ് ആദ്യഘട്ട ലക്ഷണങ്ങൾ രോഗം ഗുരുതരമാകുമ്പോൾ മസ്തിഷ്കവീക്കം എൻസെഫലൈറ്റിസ് അപസ്മാരം ശ്വാസതടസം രക്തസ്രാവം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയും മരണസാധ്യത വർധിക്കുകയും ചെയ്യും ചികിത്സയില്ല പ്രതിരോധം നിർണായകം ചാന്ദിപുര വൈറസിന് നിലവിൽ പ്രത്യേക മരുന്നോ വാക്സിനോ ലഭ്യമല്ല രോഗലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സ മാത്രമാണ് നൽകുന്നത് രോഗം വളരെ വേഗത്തിൽ ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആശുപത്രിയിലെത്തുകയാണ് ജീവൻ രക്ഷിക്കാനുള്ള പ്രധാന മാർഗമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു 1965 ൽ മഹാരാഷ്ട്രയിലെ നാഗ്പൂരിനടുത്തുള്ള ചാന്ദിപുരിൽ ആദ്യമായി രോഗം കണ്ടെത്തിയതോടെയാണ് വൈറസിന് ഈ പേര് ലഭിച്ചത് 2003 04 കാലഘട്ടത്തിൽ മഹാരാഷ്ട്ര ഗുജറാത്ത് ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ വ്യാപകമായി രോഗം പടർന്നപ്പോൾ മുന്നൂറിലധികം കുട്ടികൾ മരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട് 2024 ലും ഗുജറാത്തിൽ ചാന്ദിപുര വൈറസ് വ്യാപനം നിരവധി കുട്ടികളുടെ മരണത്തിന് കാരണമായിരുന്നു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →
ആലപ്പുഴ സംസ്ഥാനത്ത് മത്തിയുടെയും ചിക്കന്റെയും മറ്റ് അവശ്യ സാധനങ്ങളുടെയും വില കുത്തനെ ഉയർന്നതോടെ ഹോട്ടൽ വ്യവസായം മാത്രമല്ല സാധാരണക്കാരുടെ അടുക്കള ബഡ്ജറ്റും താളം തെറ്റുന്നു ഒരു കിലോ മത്തിക്ക് 400 രൂപ വരെയും കോഴിയിറച്ചിക്ക് 280 രൂപയും ജീവനുള്ള കോഴിക്ക് 180 മുതൽ 190 രൂപ വരെയുമാണ് നിലവിലെ വിപണിവില ട്രോളിങ് നിരോധനത്തെ തുടർന്നുണ്ടായ മത്സ്യ... Read More →
തിരുവനന്തപുരം സംസ്ഥാന ഡ്രഗ് സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ജൂൺ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി... Read More →
കോട്ടയം ഭേദഗതികളുടെ ലക്ഷ്യം സുതാര്യത ഉറപ്പാക്കുകയും രാജ്യസുരക്ഷ ശക്തമാക്കുകയും ചെയ്യുക എന്നതാണ് എന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ ഷോൺ ജോർജ്ജ് പറഞ്ഞു സിബിസിഐ നേതൃത്വം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ചർച്ചകൾ നടത്തുകയും ആശങ്കകൾ പങ്കുവെക്കുകയും ചെയ്തതായും എഫ്സിആർഎ ഭേദഗതികളെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി വിശദ... Read More →
ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →
പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →
ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →
കോട്ടയം കോട്ടയം മെഡിക്കല് കോളജില് തീവ്രപരിചരണ വിഭാഗത്തിന്റെ പ്രവര് ത്തനം ശക്തിപ്പെടുത്തുന്നതിനുള്ള ഗോള് ഡന് അവര് ഇനിഷ്യേറ്റീവിനായി സെന് ട്രല് വെയര് ഹൗസിംഗ് കോര് പ്പറേഷന് സി എസ് ആര് ഫണ്ടില് നിന്നും 94 17 ലക്ഷം രൂപ അനുവദിച്ചു ഇതില് ആദ്യ ഗഡുവായ 47 08 803 രൂപ വെയര് ഹൗസിംഗ് കോര് പ്പറേഷന്റെ കൊച്ചി റീജിയണല് മാനേജര് ജി എസ് ആര് സുന്ദരമൂര് ത്തിയി... Read More →
കൊച്ചിടപ്പാടി ഉടമയുടെ അനാസ്ഥ നാട്ടുകാർക്കു അപകടം വരുത്തുമെന്നാശങ്ക കൊച്ചിടപ്പാടി കവീക്കുന്ന് റൂട്ടിലാണ് പുത്തൻപുരയ്ക്കൽ ജെയിംസ് എന്നയാളുടെ പുരയിടത്തിലെ പ്ലാവിൻ്റെ ഉണക്കശിഖരം റോഡിനു മുകളിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത് ശക്തമായ മഴയോ കാറ്റോ വീശിയാൽ ശിഖരം ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ സഞ്... Read More →
ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →
പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →
ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →
ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →
വിയറ്റ്നാം ഫു ക്വോക്ക് ദ്വീപിന് സമീപം ഇന്ത്യൻ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ടൂറിസ്റ്റ് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 15 പേർ മരിച്ചു ബോട്ടിലുണ്ടായിരുന്ന 32 യാത്രക്കാരിൽ പലരെയും രക്ഷപ്പെടുത്തിയെങ്കിലും ചിലർക്കായി തിരച്ചിൽ തുടരുകയാണ് ഹോൺ മേയ് റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന് ആൻ തോയ് തുറമുഖത്തേക്ക് പുറപ്പെട്ട ടൂറിസ്റ്റ് ബോട്ടാണ് അപക... Read More →
എരുമേലി ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വിരുന്നില് തിളങ്ങി കോട്ടയം സ്വദേശിനി മികച്ച സേവനത്തിനുള്ള നോമിനേഷനിലൂടെ പ്രധാനമന്ത്രിയുടെ വിരുന്നിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് എരുമേലി സ്വദേശിനിയായ ടെല് മ ജോസ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റില് നടന്ന എന് എച്ച് എസ് വാര് ഷിക വിരുന്നില് ആണ് മികച്ച സേവനത... Read More →
പാലാ ദിവസങ്ങളായി തുടരുന്ന പാലാ നഗരസഭയിലെ തർക്കം പരിഹാരം കാണാതെ ഇപ്പോഴും തുടരുകയാണ് പാലാ നഗരസഭയിൽ സ്വന്തന്ത്ര മുന്നണിയും കോൺഗ്രസ്സ് കൗൺസിലർമാരും തമ്മിൽ തർക്കം വീണ്ടും മുറുകിക്കൊണ്ടിരിക്കുകയാണ് അതിനിടെ സ്വതന്ത്ര കൂട്ടായ്മയ് ക്കെതിരെ അവിശ്വാസ പ്രമേയ നീക്കം ശക്തമാകുന്നതിനിടെ പാലാ നഗരസഭയില് അസാധാരണ നീക്കവുമായി ചെയര് പേഴ് സണ് ത... Read More →
കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →
കോട്ടയം കോട്ടയം ജില്ലയിലെ വ്യവസായ സംരംഭകരുടെ ലൈസന് സ് അപേക്ഷകളുമായി ബന്ധപ്പെട്ട് ജില്ലാതല ഏകജാലക ക്ലിയറന് സ് ബോര് ഡിന്റെയും പരാതിപരിഹാര സമിതിയുടെയും യോഗം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കളക്ടറേറ്റില് നടന്നു ലൈസന് സുമായി ബന്ധപ്പെട്ട 39 അപേക്ഷകള് പരിഗണിച്ചു 24 എണ്ണത്തില് തീര് പ്പു കല് പ്പിച്ചു ബാക്കിയുള്ള അപേക്ഷകള് ന്യൂനതകള് പരിഹര... Read More →
ഓപ്പറേഷൻ തണ്ടർ ഓപ്പറേഷൻ ഹൈഡ്ഔട്ട് കോട്ടയം സംസ്ഥാനത്ത് ലഹരി ശൃംഖലകൾക്കെതിരെ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ ഓപ്പറേഷൻ ഹൈഡ്ഔട്ട് എന്ന പേരിൽ 2026 ജൂലൈ 9 ന് വൈകിട്ട് 6 മണി മുതൽ അർധരാത്രിവരെ സംസ്ഥാനവ്യാപകമായി ലോഡ്ജുകൾ കേന്ദ്രീകരിച്ച് മിന്നൽ പരിശോധന നടത്തി ലോഡ്ജുകൾ കേന്ദ്രീകര... Read More →
പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →
സംസ്ഥാനത്ത് ലഹരി ശൃംഖലകൾക്കെതിരെ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ ഓപ്പറേഷൻ ഹൈഡ്ഔട്ട് എന്ന പേരിൽ 2026 ജൂലൈ 9 ന് വൈകിട്ട് 6 മണി മുതൽ അർധരാത്രിവരെ സംസ്ഥാനവ്യാപകമായി ലോഡ്ജുകൾ കേന്ദ്രീകരിച്ച് മിന്നൽ പരിശോധന നടത്തി ലോഡ്ജുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടുകളും പാക്കിംഗും ... Read More →
Stay Ahead, Stay Informed, Stay Inspired.