News Desk
കോഴിക്കോട് കക്കോടി മൂട്ടോളി പയമ്പ്ര റോഡ് ജങ്ഷന് സമീപം പുതുതായി നിർമിച്ച ഭൂഗർഭ ജലസംഭരണിയിൽ ഇറങ്ങിയ നിർമാണത്തൊഴിലാളി ശ്വാസംമുട്ടി മരിച്ചു പാലത്ത് പുതുക്കുടി പൊയിൽ സ്വദേശി സിറാജ് 42 ആണ് മരിച്ചത് രക്ഷാപ്രവർത്തനത്തിനിടെ ജീവൻ പണയംവെച്ച് ടാങ്കിനകത്തേക്ക് ഇറങ്ങിയ കൂറിയർ സ്ഥാപനത്തിലെ ജീവനക്കാരൻ വിശ്വനാഥൻ 42 ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ് ബുധനാഴ്ച രാവിലെ 11 30ഓടെയാണ് അപകടം മഴവെള്ളം കെട്ടിക്കിടക്കുകയും ആഴ്ചകളായി വായുസഞ്ചാരമില്ലാതെ അടഞ്ഞുകിടക്കുകയും ചെയ്തിരുന്ന ഭൂഗർഭ ജലസംഭരണിയിലെ കോൺക്രീറ്റ് തട്ടുപലക പൊളിക്കാനായി സിറാജ് ഇറങ്ങിയതായിരുന്നു ടാങ്കിനകത്ത് പ്രവേശിച്ച ഉടൻ ശ്വാസതടസ്സം അനുഭവപ്പെട്ട സിറാജ് കുഴഞ്ഞുവീണു സഹപ്രവർത്തകർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഷവാതകത്തിന്റെ സാന്നിധ്യം കാരണം പിൻവാങ്ങേണ്ടിവന്നു ഇതിനിടെയാണ് സമീപത്തെ കൂറിയർ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വിശ്വനാഥൻ മറ്റൊന്നും ചിന്തിക്കാതെ സിറാജിനെ രക്ഷിക്കാൻ ടാങ്കിലിറങ്ങിയത് എന്നാൽ അദ്ദേഹത്തിനും ശ്വാസതടസ്സം അനുഭവപ്പെടുകയും ബോധരഹിതനായി വീഴുകയും ചെയ്തു വിവരം ലഭിച്ചയുടൻ വെള്ളിമാടുകുന്ന് അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ റോബി വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ബ്രീത്തിങ് അപ്പാരറ്റസിന്റെ സഹായത്തോടെ ഫയർ ഓഫീസർ പി അഭിലാഷ് ടാങ്കിനകത്ത് ഇറങ്ങി ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു എന്നാൽ സിറാജിന്റെ ജീവൻ രക്ഷിക്കാനായില്ല അതേസമയം ഹൃദയമിടിപ്പ് നിലച്ച നിലയിലായിരുന്ന വിശ്വനാഥന് അഗ്നിരക്ഷാസേന ആംബുലൻസിൽവെച്ച് തുടർച്ചയായി സി പി ആർ നൽകി മലാപ്പറമ്പിലെ ആശുപത്രിയിലെത്തും മുമ്പ് വിശ്വനാഥൻ വീണ്ടും ശ്വസിച്ചുതുടങ്ങിയതായി അധികൃതർ അറിയിച്ചു കൃത്യസമയത്ത് നൽകിയ സി പി ആർ ആണ് ജീവൻ തിരിച്ചുകിട്ടാൻ കാരണമായതെന്ന് ഡോക്ടർമാർ വ്യക്തമാക്കി പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശ്വാസംമുട്ടിയാണ് സിറാജ് മരിച്ചതെന്ന് കണ്ടെത്തി വിഷവാതകം ശ്വസിച്ചതാണോ എന്നത് ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം ലഭിച്ച ശേഷമേ സ്ഥിരീകരിക്കാനാകൂ ഈ ദുരന്തം 2015 ൽ കോഴിക്കോട് പാളയത്ത് ഓവുചാലിൽ അകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാൻ ഇറങ്ങി ജീവത്യാഗം ചെയ്ത ഓട്ടോ ഡ്രൈവർ നൗഷാദിനെ വീണ്ടും ഓർമ്മിപ്പിക്കുന്നതായും നാട്ടുകാർ പറഞ്ഞു സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് ഭൂഗർഭ ടാങ്കുകളിലും മാൻഹോളുകളിലും ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും വിഷവാതക പരിശോധനയും ഇല്ലാതെ തൊഴിലാളികളെ ഇറക്കുന്നത് ഗുരുതര അപകടങ്ങൾക്ക് വഴിവെക്കുമെന്ന് അഗ്നിരക്ഷാസേന വീണ്ടും മുന്നറിയിപ്പ് നൽകി ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →
കോട്ടയം കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി നിയോജകമണ്ഡലത്തെ അഞ്ചു പതിറ്റാണ്ടിലേറെ തുടച്ചയായി പ്രതിനിധീകരിച്ച ജനനായകുനുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാര് ഷികം 2026 ജൂലൈ 19 ന് പുതുപ്പള്ളിയിൽ സ്മൃതി ദിനമായി ആചരിക്കുമെന്ന് ചാണ്ടി ഉമ്മ൯ എം എല് എ അറിയിച്ചു ജനസേവനം കരുണ വികസനം എന്നി മൂല്യങ്ങളെ ഉയര് ത്തിപിടിച്ച ഉമ്മന് ... Read More →
ചെന്നൈ രാജ്യത്തെ ഏറ്റവും വലിയ ആണവ വൈദ്യുത നിലയമായ കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട വൻതോതിലുള്ള രേഖകൾ ഡാർക്ക് വെബിൽ ചോർന്നതായി റിപ്പോർട്ട് റഷ്യയുടെ സഹകരണത്തോടെ വികസിപ്പിച്ച ഈ ആണവനിലയത്തിന്റെ കരാറുകാരിൽ ഒരാളായ റിലയൻസ് ചുമതലപ്പെടുത്തിയ ഡാറ്റാ സെന്ററിൽ നിന്നാണ് വിവരങ്ങൾ ചോർന്നതെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട... Read More →
കോട്ടയം ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ടിന്റെ കോട്ടയം നാഗമ്പടം ഷോറൂമില് ഹാഫ് ലെ കമ്പനിയുടെ എക് സ്പീരിയന് സ് സ്റ്റുഡിയോ തുറന്നു ഷെഫ് നളന് ഷൈന് ഉദ്ഘാടനം ചെയ്തു ഓക് സിജന് സിഇഒ ഷിജോ കെ തോമസ് ഹാഫ് ലെ അപ്ലൈയന് സസ് ആന് ഡ് ഇ കൊമേഴ് സ് വൈസ് പ്രസിഡന്റ് ബാലകൃഷ്ണ പിള്ള ഓക് സിജന് പര് ച്ചേസ് ആന് ഡ് ഓപ്പറേഷന് വൈസ് പ്രസിഡന്റ് പ്രവീണ് പ്രകാശ് ഓക... Read More →
പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →
കോട്ടയം കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി കേരള എൻജിഒ യൂണിയൻറെ നേതൃത്വത്തിൽ ജീവനക്കാർ പച്ചക്കറി കൃഷി ആരംഭിച്ചു കുമാരനെല്ലൂരിന് സമീപം നടത്തുന്ന സംയോജിത പച്ചക്കറി കൃഷി തോട്ടം കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി സീമ എസ് നായർ പച്ചക്കറി തൈ നട്ട് ഉദ്ഘാടനം ചെയ്തു യൂണിയൻ ജില്ലാ പ്രസിഡണ്ട് ടി ഷാജി ജില്ലാ സെക്രട്ടറി കെ ആർ അനിൽകുമാർ എന്നിവ... Read More →
കോട്ടയം ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ടിന്റെ ഷോറൂമുകളില് ഫ്രൈഡേ ടു ഫ്രൈഡേ മൊബൈല് ലാപ് ടോപ്പ് സെയില് ജൂലായ് 17 മുതല് 23 വരെ നടക്കും മൊബൈല് ഫോണുകളും ലാപ് ടോപ്പുകളും മികച്ച ഓഫറില് ഉപഭോക്താക്കള് ക്ക് സ്വന്തമാക്കാം സ്മാര് ട്ട് ഫോണ് വാങ്ങുമ്പോള് സൗജന്യമായി 10 000 രൂപ വിലയുള്ള ഇഷ്ടമുള്ള ഗാഡ്ജറ്റുകളും മൊബൈല് ആക് സസറീസുകളും തിരഞ്ഞെടുക്ക... Read More →
കോട്ടയം ജില്ലാ ആയുർവേദ ആശുപത്രിയെ മാതൃകാ ആശുപത്രിയാക്കി മാറ്റുന്നതിന് നടപടി സ്വീകരിക്കുമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു ആശുപത്രിയിലെ ഫ്രണ്ട് ഓഫീസിന്റെയും പകര് ച്ചവ്യാധി പ്രതിരോധ ക്യാമ്പിന്റെയും ഉദ്ഘാടനം നിര് വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം മികച്ച സേവനം ലഭിക്കുന്നതുകൊണ്ടാണ് ജില്ലാ ആയുർവേദാശുപത്... Read More →
പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →
പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →
ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →
കോട്ടയം പച്ചക്കറിക്കും മീനിനും ഇറച്ചിക്കും വില ഉയരുന്നതിനൊപ്പം ഇപ്പോൾ മുട്ടയ്ക്കും വില കൂടി തുടങ്ങി അടുക്കള ബഡ്ജറ്റ് താളം തെറ്റിച്ചു നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാകുന്നു പലചരക്ക് പച്ചക്കറി മത്സ്യ മാംസങ്ങളുടെ വില കുതിച്ചു കയറുകയാണ് അരിയ്ക്കും മറ്റു പലചരക്ക് സാധനങ്ങൾക്കും വില ഉയർന്നു പച്ചക്കറി വരവ് കുറഞ്ഞതാണ് വി... Read More →
എരുമേലി ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വിരുന്നില് തിളങ്ങി കോട്ടയം സ്വദേശിനി മികച്ച സേവനത്തിനുള്ള നോമിനേഷനിലൂടെ പ്രധാനമന്ത്രിയുടെ വിരുന്നിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് എരുമേലി സ്വദേശിനിയായ ടെല് മ ജോസ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റില് നടന്ന എന് എച്ച് എസ് വാര് ഷിക വിരുന്നില് ആണ് മികച്ച സേവനത... Read More →
ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസും സ്കൂളുകളിൽ പത്രവിതരണ പദ്ധതിയും നടന്നു അരുവിത്തുറ ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറ നേതൃത്വത്തിൽ സയൻസ് മോട്ടിവേഷൻ ക്ലാസും സ്കൂളുകളിൽ പത്രവിതരണ പദ്ധതിയും നടന്നു മിമിക്രി എന്ന കലാരൂപത്തിലൂടെ സ്പേസ് സയൻസ് നേട്ടം അവതരിപ്പിച്ച് ട്രെയിനർ മനോജ് ടി ബെഞ്ചമിൻ ഈ... Read More →
കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →
കോട്ടയം നോക്കുവിദ്യ പാവകളിയിലെ അതുല്യ പ്രതിഭ കോട്ടയം മോനിപ്പള്ളി സ്വദേശിനി പത്മശ്രീ മൂഴിക്കൽ പങ്കജാക്ഷി 90 അന്തരിച്ചു പത്മശ്രീ പുരസ് കാര ജേതാവും അന്യം നിൽക്കുന്ന കലാരൂപമായ നോക്കുവിദ്യ പാവകളി വിദഗ്ധയുമായ മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രി... Read More →
കോഴിക്കോട് കക്കോടി മൂട്ടോളി പയമ്പ്ര റോഡ് ജങ്ഷന് സമീപം പുതുതായി നിർമിച്ച ഭൂഗർഭ ജലസംഭരണിയിൽ ഇറങ്ങിയ നിർമാണത്തൊഴിലാളി ശ്വാസംമുട്ടി മരിച്ചു പാലത്ത് പുതുക്കുടി പൊയിൽ സ്വദേശി സിറാജ് 42 ആണ് മരിച്ചത് രക്ഷാപ്രവർത്തനത്തിനിടെ ജീവൻ പണയംവെച്ച് ടാങ്കിനകത്തേക്ക് ഇറങ്ങിയ കൂറിയർ സ്ഥാപനത്തിലെ ജീവനക്കാരൻ വിശ്വനാഥൻ 42 ഗുരുതരാവസ്ഥയിൽ ആശുപത്രിയി... Read More →
കൊച്ചി യുവാക്കളെ ഭാവിക്കായി സജ്ജരാക്കുന്ന ലോകോത്തര പഠനാവസരങ്ങള് ഒരുക്കി പ്രതിഭകളുടെ വിദേശത്തേക്കുള്ള ഒഴുക്ക് തടഞ്ഞ് കേരളത്തെ ആഗോള ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന് പറഞ്ഞു കൊച്ചി ജെയിന് യൂണിവേഴ് സിറ്റിയുടെ പുതിയ അധ്യയനവര് ഷാരംഭ ചടങ്ങായ ദീക്ഷാരംഭ് 2026 ജെയിന് ഇന് സ്റ്റിറ്റ്യൂട്ട് ഫോര് സോഷ്യല് ഇന... Read More →
പാലാ പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിലെ ഇക്കണോമിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ തുറമുഖ നഗര വികസന സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാർ നടത്തി കോട്ടയം പോർട്ട് ആൻഡ് കണ്ടെയ്നർ ടെർമിനൽ സർവീസസ് എം ഡി ശ്രീ എബ്രാഹം വർഗ്ഗീസ് മുഖ്യപ്രഭാഷണവും അസോസിയേഷൻ ഉദ്ഘാടനവും നിർവഹിച്ചു ബ്ലു ഇക്കോണമി ജോലി സാ... Read More →
പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →
ശബരിമല കർക്കടകമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും ശബരിമല ക്ഷേത്ര നട ഇന്ന് വൈകിട്ട് തുറക്കുന്നത് പ്രമാണിച്ച് ഭക്തജനത്തിരക്കിലാണ് എരുമേലി വിവിധയിടങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തർ എരുമേലിയിലെത്തി ദർശനം നടത്തുന്നുണ്ട് വൈകിട്ട് അഞ്ചു മണിക്ക് ക്ഷേത്രം തന്ത്രിയുടെ സാന്നിധ്യത്തിൽ മേൽശാന്തി നടതുറന്ന് ദീപങ്ങൾ തെളിയിക്കു... Read More →
Stay Ahead, Stay Informed, Stay Inspired.